അധികാരം കിട്ടിയാല്‍ കേജ്‌രിവാളല്ല ദൈവം തമ്പുരാനും മുട്ടുകുത്തും

അധികാരത്തിനു മുമ്പില്‍ അരവിന്ദ് കേജ്‌രിവാള്‍ അല്ല ദൈവം തമ്പുനാരായാലും മുട്ടുകുത്തും. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊറുതിമുട്ടലുകള്‍ സഹിച്ച് ചൂലുമായി വന്നവനെ തെരഞ്ഞെടുത്തു വിട്ടപ്പോള്‍ 'പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ ചൂട്ടും കെട്ടി പട''എന്നതു പോലെയായി കാര്യങ്ങള്‍.
വോട്ടര്‍മാര്‍ക്കിടയില്‍ തങ്ങള്‍ നടത്തിയ ഹിതപരിശോധന അനുകൂലമായി മാറിയതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന അരവിന്ദ് കേജരിവാളിന്റെ പ്രസ്‌താവന പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും നടത്തുന്ന പ്രസ്‌താവനകളോട് ഉപമിച്ചാല്‍ മതി. കാരണം അധികാരം വരുമ്പോള്‍ എല്ലാവരും അങ്ങനെയാണ്. സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കിയിട്ടും സര്‍ക്കാരുണ്ടാക്കാതെ മാറി നിന്നാല്‍ അത് ഒളിച്ചോട്ടമാകുമെന്ന തിരിച്ചറിവില്‍ നിന്നാണ് സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനത്തില്‍ തങ്ങള്‍ എത്തിയതെന്ന് കേജ്‌രിവാള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിതപരിശോധനയ്‌ക്ക് ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തിയിരുന്നു.
മുന്തിരിങ്ങ പുളിക്കുമെന്ന് കേജരിവാള്‍ വൈകാതെ മനസ്സിലാക്കുമെന്നാണ് മുന്‍ മുഖ്യമന്ത്രി ഷീലാദീക്ഷിത്തിന്റെ മനസ്സിലിരിപ്പ്. പുറത്തു നിന്ന് എന്തും പറയാം. മുഖ്യമന്ത്രി കസേരയിലിരിക്കുമ്പോള്‍ ഇരിപ്പിടം നോവുന്നതെങ്ങനെയാണെന്ന് മനസ്സിലാവുമത്രേ.
ആദര്‍ശം മനസ്സിലിട്ട് ഒടുവില്‍ വനവാസത്തിനു പോയ ധാരാളം മുഖ്യമന്ത്രിമാര്‍ ഭാരതത്തിലുണ്ടായിട്ടുണ്ട്. എ.കെ.ആന്റണി, വി.എസ്. അച്യുതാനന്ദന്‍ തുടങ്ങിയ ഗാന്ധി ശിഷ്യര്‍ ഉദാഹരണം. അഴിമതി മുക്തഭരണം സ്വപ്‌നം കണ്ട ഇവരൊക്കെ സഹപ്രവര്‍ത്തകരുടെ അഴിമതികണ്ട് മനം മടുത്ത് കസേരവിട്ടു വനവാസത്തിനുപോയി. അരവിന്ദ് കേജ്‌രിവാളിന് വരാനിരിക്കുന്നതും ഇതേ ദുരനുഭവമാണെന്ന് അനുഭവങ്ങള്‍ പറയുന്നു.
കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ചാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങള്‍ പിന്തുടരേണ്ടി വരില്ലേ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാം എന്നായിരുന്നു കേജ്രിവാളിന്റെ മറുപടി. പൂരം കാണാനിരിക്കുന്നതല്ലേയുളളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha