Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഏത്‌ പേരിലാണോ മോഡിയെ അകറ്റുന്നത്‌ അതില്‍ നിന്നും മോഡിക്ക്‌ താല്‌ക്കാലിക മോചനം, ബിജെപി കൈയ്യടിക്കുമ്പോള്‍ എരിയുന്നത്‌ കോണ്‍ഗ്രസ്‌

26 DECEMBER 2013 09:43 AM IST
മലയാളി വാര്‍ത്ത.

ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഏറ്റവുമധികേ വേട്ടയാടിയ സംഭവമാണ്‌ ഗുജറാത്ത്‌ കലാപം. 2002ലെ ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്ര മോദിയ്ക്ക് ആശ്വാസമായി കോടതി വിധി. ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസില്‍ മോദിക്കെതിരായ സാകിയ ജാഫ്രിയുടെ ഹര്‍ജി അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി തള്ളി. എന്നാല്‍ ഈ കോടതി വിധിയോടെ ബിജെപി ക്യാമ്പ്‌ ഉത്സാഹത്തിലാണ്‌. കോണ്‍ഗ്രസിനാകട്ടെ മൗനവും.

2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റു നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധിപറഞ്ഞത്. മോദിയേയും മറ്റ് 58 പേരേയും കുറ്റവിമുക്തനാക്കികൊണ്ടുള്ള 2012ലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നും വ്യക്തമാക്കിയിരുന്നു.

കേസിലെ പ്രധാന പ്രതികളെ സംരക്ഷിക്കാന്‍ അന്വേഷണ സംഘം തെളിവുകള്‍ അവഗണിച്ചുവെന്നാണ് ഹര്‍ജി നല്‍കിയ സാക്കിയ ജാഫ്‌റി വാദിച്ചത്. മോദിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൂട്ടക്കൊലയെന്നും സാകിയ ആരോപിച്ചു. എന്നാല്‍ സാകിയ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന ആര്‍ക്കെതിരെയും എഫ്‌ഐആര്‍ ഫയല്‍ ചെയ്യാനാവശ്യമായ തെളിവ് ലഭിച്ചില്ലെന്ന് എസ്.ഐ.ടി റിപ്പോര്‍ട്ട് നല്‍കി.  ഇക്കാര്യം ഇന്ന് അഹമ്മദാബാദ് കോടതിയും ശരിവെച്ചു.

സാക്കിയ ജാഫ്‌രിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ഇഹ്‌സാന്‍ ജാഫ്‌റിയടക്കം 69 പേര്‍ 2002 ഫെബ്രുവരി 28ന് കലാപത്തിന്റെ ഭാഗമായുള്ള ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിരുന്നു.

കലാപം നടക്കുമ്പോള്‍ പോലീസിനെ നിഷ്‌ക്രിയമാക്കാന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി ശ്രമിച്ചെന്ന് ഗുജറാത്ത് പോലീസിലെ ചിലര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് 2008ല്‍ ഇക്കാര്യം അന്വേഷിക്കുന്നതിനായി സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. സിബിഐ മുന്‍മേധാവി ആര്‍.കെ രാഘവനായിരുന്നു അന്വേഷണസംഘത്തിന്റെ ചുമതല.

സാകിയക്ക് വേണമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. മോദിയുടെ ആശ്വാസം കേവലം 20 ദിവസത്തേക്ക് മാത്രമാണെന്ന് വിധി കേട്ട് പൊട്ടിക്കരഞ്ഞ സാകിയ ജാഫ്രി പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സാകിയയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (7 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (10 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends