Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

11 വര്‍ഷത്തിനു ശേഷം ആ മനസു വിതുമ്പുന്നത്‌ ലോകം കണ്ടു, കോടതി വിധിക്കു പിന്നാലെ കലാപത്തിനെ അപലപിച്ച്‌ കൊണ്ട്‌ നരേന്ദ്ര മോഡി

27 DECEMBER 2013 09:35 AM IST
മലയാളി വാര്‍ത്ത.

More Stories...

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഗുജറാത്ത്‌ കലാപം ഇന്ത്യന്‍ മനസാക്ഷിയില്‍ ഏല്‍പ്പിച്ച മുറിവ്‌ ആഴത്തിലായിരുന്നു. അതിന്റെ പാടുകള്‍ ഏതാണ്ട്‌ ഉണങ്ങിയും കഴിഞ്ഞു. അപ്പോഴാണ്‌ 11 വര്‍ഷത്തിനു ശേഷം കലാപത്തെക്കുറിച്ച്‌ വേദനയോടെ നരേന്ദ്രമോഡി എത്തുന്നത്‌. ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ ഏറെ പഴികേട്ട നരേന്ദ്രമോഡി തന്റെ ബ്ലോഗിലൂടെയാണ്‌ അപലപിച്ചിരിക്കുന്നത്‌.

മോദിയുടെ ലേഖനത്തിന്റെ പൂര്‍ണരൂപം

പ്രിയ സഹോദരീ സഹോദരന്മാരെ,

സത്യം എക്കാലവും വിജയിക്കുമെന്നതാണ് ലോകനിയമം. ഒടുവില്‍ നമ്മുടെ നീതിന്യായവ്യവസ്ഥ ശബ്ദിച്ചിരിക്കുന്നു, ഈ വേളയില്‍ എന്റെ ചില അഭിപ്രായങ്ങളും ചിന്തകളും രാജ്യത്തോട് പങ്കുവെക്കുന്നത് ആവശ്യമാണെന്ന് കരുതുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചില ഓര്‍മ്മകളെക്കുറിച്ചാണ് പറയാനുള്ളത്. ഗുജറാത്തിനെ തകര്‍ത്തുകളഞ്ഞ ഒന്നായിരുന്നു 2001ലെ ഭൂകമ്പം. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ലക്ഷങ്ങള്‍ ഭവനരഹിതരായി. അതിലേറെ പേര്‍ക്ക് അതിജീവന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതായി. ഗുജറാത്തിനെ പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്വം എനിക്കായിരുന്നു. എല്ലാത്തരത്തിലും ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ നടന്നു.

അഞ്ച് മാസങ്ങള്‍ക്ക് ശേഷം 2002ല്‍ ഉണ്ടായ കണ്ണില്ലാത്ത അക്രമങ്ങള്‍ക്കും നമുക്ക് സാക്ഷിയാകേണ്ടിവന്നു. നിരപരാധികള്‍ കൊല്ലപ്പെട്ടു. നിരവധി കുടുംബങ്ങള്‍ നിരാലംബരായി. വര്‍ഷങ്ങള്‍ കൊണ്ട് നേടിയെടുത്തതെല്ലാം തകര്‍ക്കപ്പെട്ടു. അന്ന് ഏറ്റ ആഘാതത്തില്‍ നിന്നും മുക്തമാകാന്‍ ഇപ്പോഴും ഗുജറാത്തിന് പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല.

ദുഖം, വേദന, ക്രോധം, ദുരിതാനുഭവം, കഠിന വേദന തുടങ്ങിയ വാക്കുകള്‍ കൊണ്ടൊന്നും ഈ അക്രമങ്ങളെ വിവരിക്കാനാവില്ല.

ഒരു ഭാഗത്ത് ഭൂകമ്പത്തിന്റെ ഇരകളും മറുഭാഗത്ത് കലാപത്തിന്റെ ഇരകളുമായിരുന്നു. സമാധാനവും നീതിയും പുനരധിവാസവും സാധ്യമാക്കുകയെന്ന ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടിവന്നു. വ്യക്തിപരമായി ഏറെ ആഘാതമേറ്റ സമയമായിരുന്നു ഇത്.

അധികാരത്തിന്റെ ഉന്നതങ്ങളിലുള്ളവര്‍ക്ക് ഇത്തരം സമയങ്ങളില്‍ പ്രതികരിക്കാന്‍ കഴിയാറില്ല. ഏകാന്തതയില്‍ എരിഞ്ഞു തീരാനായിരിക്കും അവരുടെ വിധി. കഠിനമായി വേദനിപ്പിക്കുന്ന ഇത്തരം അനുഭവങ്ങള്‍ മറ്റൊരു വ്യക്തിക്കോ സമൂഹത്തിനോ സംസ്ഥാനത്തിനോ രാജ്യത്തിനോ നല്‍കരുതെന്നു മാത്രമാണ് പ്രാര്‍ഥന.

ആ മോശം കാലത്തെക്കുറിച്ചുള്ള വ്യക്തിപരമായുള്ള അനുഭവങ്ങളെക്കുറിച്ച് ഞാന്‍ ആദ്യമായാണ് മനസ് തുറക്കുന്നത്.

ഗോധ്രയില്‍ ട്രയിന്‍ കത്തിച്ച സംഭവമുണ്ടായപ്പോള്‍ സമാധാനം നിലനിര്‍ത്താനായിരുന്നു ഞാന്‍ ആഹ്വാനം ചെയ്തത്. 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ മാധ്യമങ്ങളെ കാണേണ്ടിവന്നപ്പോഴെല്ലാം തനിക്ക് പറയാനുള്ളതും ഇത് മാത്രമായിരുന്നു. ഞാന്‍ എക്കാലത്തും ഒത്തൊരുമക്ക് വേണ്ടി വാദിച്ചയാളാണ്.

എന്റെ പ്രിയപ്പെട്ടവര്‍ കൊല്ലപ്പെട്ടപ്പോഴും കുറ്റപ്പെടുത്തലുകള്‍ ഏറ്റുവാങ്ങേണ്ടിവന്നു. അത്തരം അവസരങ്ങളില്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ?

ഒരിക്കല്‍ പോലും തിരിച്ചുപറഞ്ഞില്ലെങ്കിലും വര്‍ഷങ്ങളായി എന്റെ രാഷ്ട്രീയ എതിരാളികള്‍ ഇക്കാര്യം പറഞ്ഞ് എന്നെ വിമര്‍ശിക്കുകയാണ്. വ്യക്തിപരമായി മാത്രമല്ല ഗുജറാത്തിനേയും രാജ്യത്തേയും മാനംകെടുത്തും വിധമായിരുന്നു പല വിമര്‍ശനങ്ങളും. മുറിവുണക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഹൃദയശൂന്യരായ വിമര്‍ശകര്‍ ആവര്‍ത്തിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇത് പലപ്പോഴും നീതി വൈകിപ്പിക്കാന്‍ പോലും കാരണമായി.

ഗുജറാത്ത് സ്വന്തം വഴി തെരഞ്ഞെടുത്തു. നമ്മള്‍ അക്രമത്തെ അവഗണിച്ച് സമാധാനത്തിന്റെ പാതയിലൂടെ മുന്നേറി. ഭിന്നിപ്പിക്കലിനെ അതിജീവിച്ച് ഒത്തൊരുമിച്ച് മുന്നേറി. വിദ്വേഷത്തെ സൗമനസോടെ നേരിട്ടു. ഇത് പറയുംപോലെ എളുപ്പമായിരുന്നില്ലെങ്കിലും നമ്മള്‍ ആ വഴി തന്നെ തെരഞ്ഞെടുത്തു. ഇന്ന് ഞാന്‍ ഏറെ കൃതാര്‍ഥനായ വ്യക്തിയാണ്. ഇതിന് കാരണക്കാരായത് ഓരോ ഗുജറാത്തികളുമാണ്.

രാജ്യത്ത് മുമ്പ് നടന്ന ഏതൊരു കലാപത്തോടും സര്‍ക്കാരുകള്‍ പ്രതികരിച്ചതിനേക്കാള്‍ മെച്ചമായാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഉണ്ടായ കോടതി വിധി അതി നിര്‍ണ്ണായകമാണ്. തീക്കട്ടയിലൂടെ 12 വര്‍ഷം നീണ്ട ഗുജറാത്തിന്റെ സഞ്ചാരം അവസാനിച്ചിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ സമാധാനമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.

ഒരു ദശാബ്ദത്തോളം നീണ്ട പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ട്. മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്നവര്‍ ഇനിയെങ്കിലും എനിക്കെതിരായ ഒളിയാക്രമണം നിര്‍ത്തണം. അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇനിയും കുറ്റപ്പെടുത്തലുകള്‍ തുടര്‍ന്നാല്‍ അത് ഗുജറാത്തിലെ ആറ് കോടി ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് തുല്യമായിരിക്കും.

ഇത്രയേറെ വൈഷമ്യങ്ങള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും ഹൃദയത്തിനുള്ളില്‍ വിദ്വേഷത്തിന് ഇടം നല്‍കരുതേ എന്നു മാത്രമായിരുന്നു പ്രാര്‍ഥന. കോടതിയുടെ വിധി വ്യക്തിപരമായ നേട്ടമായോ തിരിച്ചടിയായോ ഞാന്‍ കരുതുന്നില്ല. അതുപോലെ തന്നെ എന്റെ അനുയായികളും എതിരാളികളും കരുതണമെന്ന് അപേക്ഷിക്കുന്നു. ഗുജറാത്ത് കലാപം സംബന്ധിച്ച് 2011ല്‍ സുപ്രീംകോടതിയില്‍ നിന്നുണ്ടായ വിധിയെ പോലെ തന്നെയാണ് ഇപ്പോഴത്തെ വിധിയും കരുതുന്നത്.

ഐക്യത്തോടെ മാത്രമേ ഏതൊരു സമൂഹത്തിനും രാജ്യത്തിനും മുന്നേറാനാകൂ എന്നാണ് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നത്. ഐക്യമെന്ന അടിച്ചറയില്‍ മാത്രമെ വികസനത്തെ കെട്ടിപ്പടുക്കാനാകൂ. അന്യരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാന്‍ ഓരോരുത്തരും കൈകോര്‍ക്കണമെന്നാണ് എനിക്ക് അവസാനമായി പറയാനുള്ളത്.

ഒരിക്കല്‍ കൂടി സത്യമേവ ജയതേ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (20 minutes ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (30 minutes ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (45 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (59 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (1 hour ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (1 hour ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (1 hour ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (2 hours ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (2 hours ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (2 hours ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

Malayali Vartha Recommends