വിരമിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനില്‍ 157 ശതമാനം വര്‍ദ്ധനവ്
ഏഴാം ശമ്പള കമ്മീഷന്റെ ശിപാര്‍ശകള്‍ പ്രകാരം, ഇനി വിരമിച്ച കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്ക് 157.14 ശതമാനം പെന്ഷന് വര്‍ദ്ധന. കുറഞ്ഞ പെന്ഷന് ഇതോടെ 3,500 നിന്ന് 9,000 രൂപയായി ഉയരും കൂടിയ പെന്ഷന് പരിധി 1,25,000 രൂപയായിരിക്കും. റിട്ടയര്‍മെന്റ് ഗ്രാറ്റിവിറ്റി, ഡെത്ത് ഗ്രാറ്റിവിറ്റി എന്നിവയുടെയും ഉയര്‍ന്ന പരിധി 20 ലക്ഷം രൂപയായിരിക്കും.
നിലവിലുള്ള ഗ്രാറ്റിവിറ്റി തുകയുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തും. ഡി.എ ആനുകൂല്യങ്ങള്‍ 50 ശതമാനത്തിലധികമായി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, ഗ്രാറ്റിവിറ്റിയുടെ 25 ശതമാനം അനുപാതമായി ഉയര്‍ത്താനുള്ള ശിപാര്‍ശയ്ക്ക് കേന്ദ്ര ഗവണ്മെന്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha