സ്‌പെക്ട്രം ലേലത്തിനു കളമൊരുങ്ങുന്നു

യുദ്ധം മുറുകിയ ഇന്ത്യന്‍ ടെലകോം രംഗത്ത് മത്‌സരം കൂടുതല്‍ കടുപ്പിക്കാനായി സ്‌പെക്ട്രം ലേലവുമൊരുങ്ങുന്നു. ഇന്ത്യയിലെ ആകെയുള്ള 22 ടെലകോം സര്‍ക്കിളുകളിലേക്കുമായി 700 മുതല്‍ 2,300 എം.എച്ച്.ഇസെഡ് വരെയുള്ള ബാന്‍ഡ് വിഡ്ത്തുകളിലാണ് കേന്ദ്ര സര്‍ക്കാര്‍ ലേലം സംഘടിപ്പിക്കുന്നത്. ആദ്യമായാണ് സര്‍ക്കാര്‍ 700 എം.എച്ച്.ഇസെഡ് ലേലം ചെയ്യുന്നത്. അതിവേഗ 4ജി സേവനം ലഭ്യമാക്കാവുന്ന 700 എം.എച്ച്.ഇസെഡ് ബാന്‍ഡിന്റെ ലേലത്തിലൂടെ സര്‍ക്കാര്‍ 4.01 ലക്ഷം കോടി രൂപ ലക്ഷ്യമിടുന്നു.
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 6,500 കോടി രൂപ മുന്‍കൂറായി നിക്ഷേപിച്ച് 22 സര്‍ക്കിളുകളിലും എല്ലാ ബാന്‍ഡ് വിഡ്ത്ത് ലേലത്തിനുമുള്ള യോഗ്യത നേടി. 5,610 കോടി രൂപ മുന്‍കൂറായി നല്‍കി 700 എം.എച്ച്.ഇസെഡ് ബാന്‍ഡില്‍ അഖിലേന്ത്യാ തലത്തില്‍ ലേലത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും ജിയോ സ്വന്തമാക്കി. ഈ യോഗ്യതയുള്ള ഏക കമ്പനിയാണിത്.
വൊഡാഫോണ്‍ 2,740 കോടി രൂപയും ഐഡിയ 2,000 കോടി രൂപയും ഭാരതി എയര്‍ടെല്‍ 1,980 കോടി രൂപയും മുന്‍കൂറായി അടച്ചു. ടാറ്റ അടച്ചത് ആയിരം കോടി രൂപ. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 313 കോടി രൂപയും എയര്‍സെല്‍ 120 കോടി രൂപയും മുന്‍കൂറായി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























