പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ യുഎസ് ജനപ്രതിനിധി സഭയില്‍ ബില്‍ അവതരിപ്പിച്ചു

പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിനുള്ള ബില്‍ യുഎസ് ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ടെഡ് പോയും ഡമോക്രാറ്റ് പ്രതിനിധി ഡാന റോഹ്‌റബാച്ചറുമാണു ബില്‍ കൊണ്ടുവന്നത്. ഇരുവരും യുഎസ് കോണ്‍ഗ്രസിലെ കരുത്തരായ അംഗങ്ങളാണ്.
റോഹ്‌റബാച്ചര്‍ ഭീകരത സംബന്ധിച്ച കോണ്‍ഗ്രസ് സമിതിയില്‍ അംഗവുമാണ്.
കശ്മീര്‍ പ്രശ്‌നം രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് നേരിട്ടു ശ്രമിക്കുന്നതിനിടെ യുഎസ് സഭയിലെ ബില്‍ അവര്‍ക്കു വലിയ തിരിച്ചടിയാണ്. പാക്കിസ്ഥാനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു മാത്രമല്ല, യുഎസിന്റെ ശത്രുക്കളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യം കൂടിയാണെന്നു ടെഡ് പോ പറഞ്ഞു. ഉസാമ ബിന്‍ ലാദന്‍ മുതല്‍ ഹഖാനി ഗ്രൂപ്പ് വരെയുള്ളവരെ സംരക്ഷിക്കുന്നതു പാക്കിസ്ഥാനാണ് പോ പറഞ്ഞു. ഉറി ഭീകരാക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നു മറ്റൊരു കോണ്‍ഗ്രസ് അംഗം പീറ്റ് ഓള്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു. സെനറ്റ് അംഗം ജോണ്‍ കോര്‍ണിനും ഇന്ത്യയെ പിന്തുണച്ചു രംഗത്തെത്തി.
https://www.facebook.com/Malayalivartha


























