രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാന്‍ വിമാനം അടിയന്തിരമായി ഇറക്കി, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞു മരിച്ചു

കൊല്‍ക്കൊത്തയില്‍ നിന്നും ബംഗലൂരുവിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി ഇറക്കിയത്. ഹൃദ്രോഗ ബാധിതനായിരുന്നു കുട്ടി. ബംഗലൂരുവിലെ ആശുപത്രിയില്‍ കുട്ടിയെ ചികിത്സയിക്കുന്നതിനായി മാതാപിതാക്കള്‍ കൊണ്ടുവരികയായിരുന്നു. 2.30ഓടെ കുട്ടിയുടെ നില ഗുരുതരമായെന്ന് മാതാപിതാക്കള്‍ അറിയിച്ചതോടെ റായ്പൂരിലെ സ്വാമി വിവേകാനന്ദ രാ്യജാന്തര വിമാനത്താവളത്തില്‍ അടിയന്തിര സന്ദേശം അയച്ച് ഇറക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചു.
വിമാന യാത്രയ്ക്കിടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി. ഇതേതുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ നില അറിയാന്‍ വിമാന ജീവനക്കാരും കാത്തിരുന്നു. കുട്ടി മരിച്ചുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 3.30 ഓടെ വിമാനം യാത്ര തുടരുമെന്ന് വിമാനത്താവളം ഡയറക്ടര്‍ സന്തോഷ് ദോകെ അറിയിച്ചു.
https://www.facebook.com/Malayalivartha


























