വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ പിടിച്ചു പുറത്താക്കുമായിരുന്നു; വിവാദ വെളിപ്പെടുത്തലുമായി വീണ്ടും സന്ദീപ് പാട്ടീല്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ വിരമിക്കല്‍ സംബന്ധിച്ച് വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ദേശീയ ടീം സെലക്ഷന്‍ കമ്മറ്റി മുന്‍ ചെയര്‍മാന്‍ സന്ദീപ് പാട്ടീല്‍ .സച്ചിന്‍ 2012 ഏകദിനത്തില്‍ നിന്നു വിരമിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പിടിച്ചു പുറത്താക്കുമായിരുന്നു .ഇക്കാര്യം സംബന്ധിച്ച് സെലക്ടര്‍മാര്‍ നേരത്തെ സച്ചിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നും സന്ദീപ് പറഞ്ഞു.മറാഠി ചാനലായ എബിപി മാജ്ഹയ്ക്ക് മല്‍കിയ അഭിമുഖത്തിലാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍.
നാഗ്പൂരില്‍ വെച്ച് സച്ചിനെ കാണുമ്പോള്‍ വിരമിക്കുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് സച്ചിന്‍ അറിയിച്ചത്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി സച്ചിന്റെ കാര്യത്തില്‍ ഒരു പൊതുതീരുമാനത്തിലെത്തുകയായിരുന്നു. സച്ചിനെ അടുത്ത പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന കാര്യം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. വരാന്‍ പോകുന്നത് എന്താണെന്ന് മനസ്സിലാക്കിയ സച്ചിന്‍ അടുത്ത കൂടിക്കാഴ്ച്ചയില്‍ താന്‍ വിരമിക്കുകയാണെന്ന് വ്യക്തമാക്കി. ആ സമയത്ത് സച്ചിന്‍ അങ്ങനെ ഒരു തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ അദ്ദേഹത്തെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കുമായിരുന്നു'
2012 ഡിസംബര്‍ 23നാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 463 ഏകദിനങ്ങളില്‍ കളിച്ച സച്ചിന്‍ 18426 റണ്‍സും 49 സെഞ്ച്വറികളും നേടിയിട്ടുണ്ട്. മഹേന്ദ്ര സിംഗ് ധോനിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ആലോചനകള്‍ നടന്നിരുന്നതായും എന്നാല്‍ ലോകകപ്പ് വന്നതിനാല്‍ പുതിയൊരു പരീക്ഷണത്തിന് മുതിരാതെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്നും സന്ദീപ് പാട്ടീല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു
https://www.facebook.com/Malayalivartha


























