Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മരപ്പണിക്കാന്റെ മകനായത് കൊണ്ടാണോ നിങ്ങള്‍ അവനെ ചവിട്ടി മെതിച്ചത്, ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ തകര്‍ത്തിട്ടും അധികൃതര്‍ക്കും മൗനം, കണ്ണീരുണങ്ങാതെ നജീബിന്റെ ഉമ്മ ജെഎന്‍യുവില്‍

20 OCTOBER 2016 11:51 AM IST
മലയാളി വാര്‍ത്ത

കാമ്പസില്‍നിന്ന് ദുരൂഹമായി കാണാതായ മകന്‍ നജീബ് അഹ്മദിനത്തെിരക്കി ഉത്തര്‍പ്രദേശിലെ ബദായൂനില്‍നിന്ന് എത്തിയതാണ്. കാമ്പസില്‍നിന്ന് ദുരൂഹമായി കാണാതായ മകന്‍ നജീബ് അഹ്മദിനത്തെിരക്കി ഉത്തര്‍പ്രദേശിലെ ബദായൂനില്‍നിന്ന് എത്തിയതാണ് ഫാത്തിമാ നഫീസ്. മരപ്പണിയായിരുന്നു ഉപ്പക്ക്. ഹൃദ്രോഗമുണ്ട്, വീഴ്ചയില്‍ പരിക്കുപറ്റി കിടപ്പാണ്. ഒരു കടമുറിയുടെ വാടകകൊണ്ടാണ് കുടുംബം കഴിയുന്നത്. നജീബ് പഠിച്ച് കരപറ്റുമ്പോള്‍ കഷ്ടതകളെല്ലാം നീങ്ങും എന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങള്‍. ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത കുട്ടിയാണവന്‍. പഠിക്കണം, വലുതാവണം എന്ന മോഹം മാത്രമേ അവനുണ്ടായിരുന്നുള്ളൂ. ഇതുപോലൊരിടത്ത് പഠിപ്പിക്കാന്‍ കഴിയുമെന്ന് കരുതിയതല്ല. ജാമിഅയിലും അലീഗഢിലും ഹംദര്‍ദിലുമെല്ലാം നജീബ് പ്രവേശന പരീക്ഷ എഴുതിയിരുന്നു, ജാമിഅയില്‍ ചേരുകയും ചെയ്തു, അതിനു ശേഷമാണ് ജെ.എന്‍.യു പ്രവേശം ലഭിച്ചത്.

അവന് ഇഷ്ടമുള്ളിടത്ത് പഠിക്കാന്‍ വിടണം എന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഇനി വേറെ ആഗ്രഹങ്ങളില്ല, അവനെയൊന്ന് കാണണം, പിന്നെ എന്റെ കുട്ടിയെയും കൂട്ടി വീട്ടിലേക്ക് പൊയ്‌ക്കോളാം. കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരൊന്നും അല്‍പനേരം ഫാത്തിമാ നഫീസിന്റെ അടുത്തിരിക്കാനോ ആശ്വാസവാക്കു പറയാനോ തയാറായിട്ടില്ല.

അതെ സമയം ജെഎന്‍യു ഒന്നാം വര്‍ഷ എംഎസ് സി വിദ്യാര്‍ത്ഥി നജീബ് അഹ്മദ്ദിനെ കാണാതായ സംഭവത്തില്‍ ക്യാമ്പസില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാകുന്നു. നജീബിനെ കണ്ടെത്താനുള്ള ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ച് ഇരുന്നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നലെ വൈസ് ചാന്‍സലറെ തടഞ്ഞു വച്ചു.
''ഇന്നലെ ഉച്ചയ്ക്ക് 2.30 മുതല്‍ ഒരാവശ്യവുമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ തടഞ്ഞു വച്ചത്. നജീബിനെ ഉടന്‍ മോചിപ്പിക്കുക എന്ന യുക്തിരഹിതമായ ആവശ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. എന്റെ കയ്യിലൊതുങ്ങുന്ന കാര്യങ്ങളല്ലെ ഇവയെല്ലാം. ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. നജീബിന്റെ മടങ്ങി വരവാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഞങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകുന്നില്ല'' വിസി എം ജഗദീഷ് കുമാര്‍ പറഞ്ഞു.

''വിസിയെ മുറിയില്‍ പൂട്ടിയിട്ടിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുന്നില്‍ ഞങ്ങള്‍ എല്ലാവരും കിടക്കുകയാണ് ചെയ്തത്. ഞങ്ങളുടെ മുകളിലൂടെ നടന്നു പുറത്തുപോകാനാണ് വിസിയോട്ആവശ്യപ്പെട്ടത്. വിസിയുടേയും മറ്റു ഉദ്യോഗസ്ഥരുടേയും മുറിയില്‍ വെള്ളവും വൈദ്യുതിയും ഉണ്ടായിരുന്നു'' വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡേ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതലാണ് നജീബിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കാണാതാകുന്നതിന്റെ തലേ ദിവസം എബിവിപി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നജീബിനെ ആക്രമിച്ചിരുന്നു. നജീബ് താമസിക്കുന്ന ഹോസ്റ്റലില്‍ എത്തിയാണ് ആക്രമിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (42 minutes ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (2 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (2 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (2 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (2 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (3 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (3 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (3 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (3 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (3 hours ago)

അസീസ് നെടുമങ്ങാടിനെ കേന്ദ്ര കഥാപാത്രമാക്കി ഹൊറർ ഹ്യൂമർ, ഫാന്റസി ജോണറിൽ ഒരുക്കുന്ന ചിത്രം; മോഹനവള്ളിയുടെ ചിത്രീകരണം പൂർത്തിയായി!!!!  (3 hours ago)

'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?  (3 hours ago)

പ്രണയത്തിലായിരുന്നിട്ടും വിവാഹഭ്യര്‍ത്ഥന നിരസിച്ചതിന് ജീവനൊടുക്കി യുവതി  (3 hours ago)

മരണവക്കിൽ നിന്ന് അമ്മക്കരങ്ങളിലേക്ക്; കുട്ടിയാനയുടെ ജീവൻ രക്ഷിച്ച് മത്സ്യത്തൊഴിലാളികൾ...  (3 hours ago)

അഴിമതി നടത്തിതായി കോടതി വിധിച്ചാൽ നാലു വർഷം വരെ തടവു ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റം; പിണറായി വിജയന്റെ രാഷ്ട്രീയ പൊതുപ്രവർത്തനത്തിൽ അവസാനം ആണിയും അടിക്കപ്പെട്ടിരിക്കുന്നു?  (4 hours ago)

Malayali Vartha Recommends