കാശ്മീരില്‍ പാകിസ്ഥാന്റെ ശക്തമായ ഷെല്ലാക്രമണം

അതിര്‍ത്തിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാക്കിസ്ഥാന്റെ ശക്തമായ ആക്രമണം. ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറിലാണ് പുലര്‍ച്ചെ 3.30 മുതല്‍ ശക്തമായ വെടിവയ്പ്പും ഷെല്ലാക്രമണവും നടന്നത്. നിയന്ത്രണരേഖയിലെ ഭിംബെര്‍ ഘാലി സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണമുണ്ടായതായി ലഫ്. കേണല്‍ മനീഷ് മേഹ്ത പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പാക് അധീന കാഷ്മീരില്‍ ഭീകര ക്യാമ്പുകള്‍ക്കു നേര്‍ക്ക് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു ശേഷം 31-ാം തവണയാണു പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
ബുധനാഴ്ചയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു. രജൗരി-പൂഞ്ച് സെക്ടറില്‍ വൈകുന്നേരമാണു മോര്‍ട്ടാറുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. ഈമാസം 16ന് നിയന്ത്രണരേഖയിലെ നൗഷെര, രജൗരി സെക്ടറുകളില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പ്പുകളില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























