Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മകന്‍ സ്റ്റാലിനെ കരുണാനിധി പിന്‍ഗാമിയായി പ്രഖ്യാപിച്ചു, കഠിനദ്ധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും എനിക്ക് പിന്‍ഗാമിയാവാന്‍ അനുയോജ്യനാണ് സ്റ്റാലിന്‍

20 OCTOBER 2016 09:14 PM IST
മലയാളി വാര്‍ത്ത

എം.കെ.സ്റ്റാലിനാകും തന്റെ രാഷ്ട്രീയ പിന്‍ഗാമിയെന്ന് ഡിഎംകെ നേതാവ് എം.കരുണാനിധി ഒദ്യോഗികമായി പ്രഖ്യാപിച്ചു. സ്റ്റാലിന്റെ സഹോദരനും പാര്‍ട്ടിയിലെ ഉള്‍പ്പോരുകള്‍ക്കിടയില്‍ നേതൃതലത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എം.കെ.അഴഗിരിക്ക് വന്‍തിരിച്ചടിയാണ് ഈ പ്രഖ്യാപനം.
തമിഴ് വാരികയായ ആനന്ദവികടന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിനാവും തന്റെ പിന്‍ഗാമിയെന്ന് കരുണാനിധി വ്യക്തമാക്കിയത്.

കരുണാനിധിയുടെ പിന്‍ഗാമിയാവാന്‍ എംകെ സ്റ്റാലിനും ജേഷ്ഠനും മുന്‍കേന്ദ്രമന്ത്രിയുമായ എംകെ അഴഗിരിയും തമ്മില്‍ കടുത്ത വടംവലി തന്നെ നടന്നിരുന്നു. അനിയനായ സ്റ്റാലിനോട് കരുണാനിധിക്കുള്ള താത്പര്യത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴഗിരി ഡിഎംകെയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ ഇറങ്ങിയിരുന്നില്ല.

''കഠിനദ്ധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും എനിക്ക് പിന്‍ഗാമിയാവാന്‍ അനുയോജ്യനാണ് സ്റ്റാലിന്‍, ഡിഎംകെയുടെ ഭാവി തന്നിലൂടെയാണെന്ന് സ്റ്റാലിന്‍ സ്വയം തെളിയിച്ചതാണ്'' അഭിമുഖത്തില്‍ കരുണാനിധി പറയുന്നു. മകനെന്ന നിലയില്‍ സ്റ്റാലിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ സന്തോഷവാനാണെന്നും, സ്വന്തം ചുമതലകള്‍ സ്റ്റാലിന്‍ മികച്ച രീതിയില്‍ ചെയ്യുന്നുണ്ടെന്നുമായിരുന്നു കരുണാനിധിയുടെ മറുപടി.

കരുണാനിധിയുടെ സ്വാഭാവികപിന്‍ഗാമിയായി ഡിഎംകെ അണികളും പൊതുവില്‍ പിന്തുണയ്ക്കുന്നത് സ്റ്റാലിനെയാണ്. തന്റെ കൗമാരപ്രായത്തില്‍ തന്നെ ഡിഎംകെയുടെ പ്രവര്‍ത്തകനായി സ്റ്റാലിന്‍ രാഷ്ട്രീയ രംഗത്തുണ്ട്. തന്നേക്കാള്‍ പിന്തുണ സ്റ്റാലിന് നല്‍കുന്നതില്‍ അഴഗിരി പലപ്പോഴും പ്രതിഷേധമുന്നയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാരന്റെ കൗശലബുദ്ധിയോടെ ഡിഎംകെയുടെ തലപ്പത്തേക്ക് സ്റ്റാലിന്‍ നടന്നു കയറി.
കഴിഞ്ഞ നാല് പതിറ്റാണ്ടായി കരുണാനിധിയുടെ നിഴലായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാലിന്‍ കരുണാനിധിയുടെ രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിന്റെ മകനാണ് . ഡിഎംകെ ട്രഷററായും, യൂത്ത് വിംഗ് അധ്യക്ഷനായും പ്രവര്‍ത്തിച്ച അദ്ദേഹം 2006ലെ കരുണാനിധി സര്‍ക്കാരില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് 2009ല്‍ തമിഴ്‌നാട് ചരിത്രത്തിലെ ആദ്യ ഉപമുഖ്യമന്ത്രിയായും നിയമിക്കപ്പെട്ടു.

പാര്‍ട്ടിയില്‍ വിമതസ്വരമായി മാറിയ ഘട്ടത്തില്‍ അഴഗിരിയെ കരുണാനിധി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയ സ്റ്റാലിനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ നയിച്ചത്. കുടുംബഭരണം കൊണ്ടും കുപ്രസിദ്ധമായ അഴിമതി കൊണ്ടും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെട്ട ഡിഎംകെയെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത് സ്റ്റാലിനാണ്.

2016ലും അധികാരം തിരിച്ചു പിടിക്കാന്‍ സാധിച്ചില്ലെങ്കിലും നഷ്ടമായ പ്രതിപക്ഷസ്ഥാനം വീണ്ടെടുക്കാന്‍ സ്റ്റാലിന് സാധിച്ചിരുന്നു. രോഗബാധിതയായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയും, 93 വയസ്സായ കരുണാനിധിക്കും ശേഷം തമിഴകരാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ പോവുന്നത് ജോസഫ് സ്റ്റാലിന്‍ എന്ന ഈ ഡിഎംകെ നേതാവ് കൂടിയാണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (7 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (18 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (24 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (31 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (33 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (3 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (4 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (4 hours ago)

Malayali Vartha Recommends