Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

രാഹുല്‍ഗാന്ധിക്കെതിരെ വളര്‍ത്തിയെടുത്ത യുവനേതാവിനെ ബിജെപി കൈവിടുന്നു, ഗുരുതരമായ ആരോപണങ്ങളില്‍ പാര്‍ട്ടിയെ വലിച്ചിഴയ്ക്കാതെ മുഖംമിനുക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപിയുടെ കുടില തന്ത്രം

22 OCTOBER 2016 08:06 AM IST
മലയാളി വാര്‍ത്ത

പ്രതിരോധ ഇടപാടുകളുടെ ഇടനിലക്കാരന്‍ അഭിഷേക് വര്‍മയ്ക്കും ആയുധക്കടത്തുകാര്‍ക്കും ബി.ജെ.പി. എം.പി. വരുണ്‍ഗാന്ധി സ്ത്രീകളെ ഉപയോഗിച്ച് പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന ആരോപണത്തില്‍ ഇടപെടാതെ മുഖം രക്ഷിക്കാന്‍ ബിജെപി യുടെ ശ്രമം. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നതിനിടയിലാണ് സംസ്ഥാനത്ത് സ്വാധീനമുള്ള എംപി ക്കെതിരേ ഗുരുതരമായ ആരോപണം വന്നിരിക്കുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ പാര്‍ട്ടിയെ വലിച്ചിഴക്കാതെ വരുണ്‍ ഗാന്ധിയെ ആരോപണവിധേയനാക്കി പാര്‍ട്ടിക്ക് വിഷയത്തില്‍ ഇടപെടലുകള്‍ വേണ്ടെന്ന തീരുമാനത്തിലാണ് ബിജെപി ദേശീയ നേതൃത്വം. സംസ്ഥാനത്ത് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാവാനുള്ള വരുണിന്റെ സമ്മര്‍ദതന്ത്രങ്ങളിലുള്ള എതിര്‍പ്പും മോദി-അമിത് ഷാ നേതൃനിരയ്ക്ക് അദ്ദേഹത്തോടുള്ള താത്പര്യക്കുറവുമാണ് ബി.ജെ.പിയുടെ നിശ്ശബ്ദതയ്ക്ക് കാരണം.

2009-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍, മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദമുയര്‍ത്തിയാണ് വരുണ്‍ സംഘപരിവാറിന്റെ അടുപ്പക്കാരനായത്. ആ വര്‍ഷംതന്നെ അന്നത്തെ ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് അദ്ദേഹത്തെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാക്കി. ഗാന്ധി കുടുംബാംഗംകൂടിയായ വരുണ്‍, രാഹുല്‍ ഗാന്ധിക്കെതിരെ വളര്‍ത്തിക്കൊണ്ടുവരാവുന്ന യുവനേതാവാണെന്ന കണക്കുകൂട്ടലും ബിജെപിക്കു മുന്നില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയുടെ മുഖച്ഛായക്കു മങ്ങലേല്‍ക്കാതിരിക്കാന്‍ സംഭവത്തില്‍ ഇതുവരെ പാര്‍ട്ടി ദേശീയ നേതൃത്വമോ രണ്ടാം ഇന്റ നേതാക്കളോ ഇതുവരെ രംഗത്ത് വന്നിട്ടില്ല. പ്രതിരോധമന്ത്രാലയത്തിലെ രേഖകളുമായി ബന്ധപ്പെട്ട ഗൗരവമുള്ള വിഷയത്തില്‍ പാര്‍ട്ടിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ആരോപണം വരുണ്‍തന്നെ നിഷേധിച്ചനിലയ്ക്ക്, കൂടുതല്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നാണ് ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ശ്രീകാന്ത് ശര്‍മ പറഞ്ഞത്.

2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതലാണ് മോദി-അമിത് ഷാ കൂട്ടുകെട്ടിന് വരുണ്‍ അപ്രിയനായത്. ബംഗാളിലെ മോദിയുടെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് റാലിക്ക് ആള്‍ക്കൂട്ടം കുറവായിരുന്നെന്ന വരുണിന്റെ പ്രസ്താവനയെച്ചൊല്ലിയായിരുന്നു ആദ്യത്തെ കല്ലുകടി. തുടര്‍ന്ന് ജനറല്‍ സെക്രട്ടറിസ്ഥാനത്തുനിന്ന് വരുണിനെ ബിജെപി നീക്കുകയും ചെയ്തു. ജൂണില്‍ അലഹബാദില്‍ നടന്ന ദേശീയ നിര്‍വാഹകസമിതി യോഗവേദിക്ക് ചുറ്റും അദ്ദേഹത്തിന്റെ അനുയായികള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകളും ബാനറുകളും പതിച്ചിരുന്നു. എന്നാല്‍, മിന്നലാക്രമണത്തിനുശേഷം കൈവന്ന ആത്മവിശ്വാസം മുന്‍നിര്‍ത്തി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെതന്നെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി. ആലോചിക്കുന്നത്.

ബിജെപി എംപി വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്ന് വെളിപ്പെടുത്തി ന്യൂയോര്‍ക്കിലുള്ള അഭിഭാഷകനായ എഡ്മണ്ട്‌സ് അലെന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞമാസം കത്തെഴുതിയതായാണ് ആരോപണം. സ്വരാജ് അഭിയാന്‍ രാഷ്ട്രീയപ്പാര്‍ട്ടി അംഗങ്ങളായ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ് എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്. എഡ്മണ്ട്‌സ് അലെന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞമാസം എഴുതിയ കത്തും വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു. ആരോപണം നിഷേധിച്ച വരുണ്‍, 2004-ല്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയതുമുതല്‍ തനിക്ക് വര്‍മയുമായി ബന്ധമില്ലെന്നുപറഞ്ഞു. ഭൂഷണും യാദവിനുമെതിരെ മാനനഷ്ടക്കേസുകൊടുക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിഎത്തും ബിജെപിക്ക് എതിര്‍പ്പുണ്ടാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (9 minutes ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (20 minutes ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (26 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (33 minutes ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (35 minutes ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (3 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (3 hours ago)

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍  (3 hours ago)

രാജസ്ഥാനിലും ദക്ഷിണാഫ്രിക്കയിലുമായി 985 കോടി രൂപയുടെ ഓർഡറുകൾ നേടി സ്റ്റെർലിംഗ് ആൻഡ് വിൽസൺ...  (4 hours ago)

വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ടക്ക് ഇന്നലെ തുടക്കം കുറിച്ചു; മല്ലികാ സുകൃമാരൻ ആദ്യ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ആരംഭം കുറിച്ചു  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഷോര്‍ട്ട് ഫിലിം മത്സരം: അപേക്ഷാ തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി...  (4 hours ago)

മനോജ് കെ. ജയൻ- ഉർവ്വശി ദമ്പതിമാരുടെ മകൾ തേജാ ലഷ്മി ക്യാമറക്ക് മുന്നിൽ; സെൻ്റ് ജോസഫ് പള്ളിവികാരി ഫാദർ ജോർജ് സെബ്യ സ്‌റ്റ്യൻ ആദ്യ ഭദ്രദീപം തെളിയിച്ച് ചിത്രീകരണത്തിന് തുടക്കം  (4 hours ago)

ടെക്നോപാര്‍ക്കില്‍ പ്രോംപ്റ്റ്ടെക് ഗ്ലോബലിന്‍റെ പുതിയ ഓഫീസ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു  (4 hours ago)

Malayali Vartha Recommends