പാക് നുഴഞ്ഞു കയറ്റ ശ്രമത്തിനെതിരെയുള്ള പോരാട്ടത്തില്‍ പരിക്കേറ്റ ജവാന്‍ ഗുര്‍ണാം സിംഗ് വീരമൃത്യു വരിച്ചു

അതിര്‍ത്തിയില്‍ പാകിസ്താന്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബി.എസ്.എഫ്. ജവാന്‍ ഗുര്‍നാം സിങ് (26) വീരമൃത്യു വരിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലുള്ള ഹിരാനഗറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയാഴ്ചയാണ് ഗുര്‍നാമിന് പരിക്കേറ്റത് ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്.
നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിനിടെ പരിക്കേറ്റ ഗുര്‍നാമിനെ സഹസൈനികര്‍ ആസ്പത്രിയിലെത്തിക്കുകയായിരുന്നു. ഗുര്‍നാമിന് വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാകിസ്താന്‍ റേഞ്ചേഴ്സ് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു പക്ഷെ ഇത് പാകിസ്താന്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം പാക്അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തിന് ശേഷം നിരവധി തവണയാണ് പാകിസ്താന്‍ സൈന്യം നിയന്ത്രണ രേഖ കടന്ന് വെടിനിര്‍ത്തല്‍ കാര്‍ ലംഘിക്കുന്നത്. ബുധനാഴ്ച രാത്രിമുതല്‍ പാകിസ്താന്‍ റേഞ്ചേഴ്സ് ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയിരുന്നു. ആക്രമണത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടത്തിവിടാനായിരുന്നു ശ്രമം.പാകിസ്താന്‍ സൈന്യം പ്രകോപനം തുടര്‍ന്നാല്‍ അതിന് സൈന്യം ശക്തമായ മറുപടി നല്‍കിക്കൊള്ളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിപ്രായപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























