ഒഡീഷയില്‍ ബസ് പാലത്തില്‍നിന്നു താഴേക്കു മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്

ഒഡീഷയിലെ അന്‍ഗള്‍ ജില്ലയില്‍ ബസ് പാലത്തില്‍നിന്നു താഴേക്കു മറിഞ്ഞ് അഞ്ചു പേര്‍ മരിച്ചു. 40 ഓളം പേര്‍ക്കു പരിക്കേറ്റു. ദേശീയപാത 55 ലെ തുക്കുടയിലാണ് സംഭവമുണ്ടായത്. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
അന്‍ഗളില്‍നിന്നും അതമാലിക്കിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാലത്തില്‍വച്ച് ബസ് ഒരു ബൈക്കിലിടിക്കുകയും ഇതിനെ തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്കു മറിയുകയായിരുന്നെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha



























