Widgets Magazine 

28
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...


അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി


ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി


നിത അംബാനി വാർത്തകളിൽ നിറയുമ്പോൾ... നിത അംബാനിയുടെ കൈകളിൽ മുംബൈ ഇന്ത്യൻസ്; അഞ്ച് കിരീടങ്ങളുടെ തിളക്കത്തിന് പിന്നിലെ വനിത, ഇപ്പോൾ ടീമിൽ പൊട്ടിത്തെറി


ഭാഗ്യാനുഭവങ്ങളും ആത്മീയ കാര്യങ്ങളിലുള്ള താൽപ്പര്യവും വർദ്ധിക്കുന്ന സുദിനം

തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?

27 NOVEMBER 2026 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...

150 വർഷത്തെ കാത്തിരിപ്പിന് വിരാമം! • മലമുകളിൽ CRPF കാവൽ; ഇന്ന് ദീപം തെളിയും..സുപ്രീംകോടതിയുടെ സർജിക്കൽ സ്ട്രൈക്ക്.. മണിക്കൂറുകൾ മാത്രം...

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്

കോൺഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലത്തിലേക്ക്. രാജ്‌മോഹൻ ഉണ്ണിത്താന്റെ വാക്കുകൾക്ക് മറുപടി വാക്കുകളിലൂടെയല്ല, ഫ്ലെക്സുകളിലൂടെ നൽകുകയാണ് ഷാഫി പറമ്പിലിന്റെ അനുയായികൾ. ഷാഫിയുടെ മൂക്കിൽനിന്ന് ചോരയൊലിച്ച ചിത്രം ഉയർത്തിക്കാട്ടി പ്രവർത്തകർ തെരുവിലിറങ്ങിയപ്പോൾ, ഇതുവരെ വെല്ലുവിളിയുടെ സ്വരത്തിൽ സംസാരിച്ചിരുന്ന ഉണ്ണിത്താൻ പെട്ടെന്ന് മൗനത്തിലേക്ക്. പക്ഷേ ആ മൗനം വിവാദത്തിന്റെ അവസാനമാണോ? അതോ ഡയറിയിൽ സൂക്ഷിച്ചിരിക്കുന്ന ക്ലൂകൾ പുറത്തുവരാനുള്ള കാത്തിരിപ്പോ?

ഷാഫി കെപിസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് നീക്കം നടത്തിയതാണ് വിവാദത്തിന്റെ തുടക്കം. ഷാഫി പറമ്പിലിന്റെ എ ഗ്രൂപ്പ് ബന്ധത്തെക്കുറിച്ചുള്ള ഉണ്ണിത്താന്റെ പരാമർശങ്ങൾ ചൂട് പിടിച്ചു. ഷാഫി എ ഗ്രൂപ്പുകാരനാണെങ്കിൽ അത് എട്ടാമത്തെ അത്ഭുതമാണെന്നായിരുന്നു ഉണ്ണിത്താന്റെ പരിഹാസം. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞപ്പോൾ മറുകണ്ടം ചാടിയവരാണ് ഇപ്പോൾ ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യം പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിൽ ഒതുങ്ങിയില്ല. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ അടൂരിലുള്ള ഒരു ശിഷ്യനാണെന്നും അതിന് പിന്നിൽ ആശാനുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു. ആശാന്റെയും ശിഷ്യന്റെയും കാര്യങ്ങൾ തന്റെ ഡയറിയിലുണ്ടെന്നും ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ മാന്യതയുടെ മുഖംമൂടി വലിച്ചുകീറുമെന്നും മുന്നറിയിപ്പ് നൽകി. ഷാഫിയോട് ആക്രമണം നിർത്താൻ പറയണമെന്നും ആവശ്യപ്പെട്ടു.

പിന്നാലെയാണ് രാഷ്ട്രീയ കേരളത്തെ ഒരുപോലെ ആകാംക്ഷയിലാക്കിയ ആ രണ്ട് ക്ലൂകൾ. ഒന്ന് എറണാകുളം പനമ്പള്ളി നഗറിലെ ഒരു ഫ്ലാറ്റ്. എല്ലാവരും ബഹുമാനിക്കുന്ന, ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഒരു നേതാവിന്റെ ഫ്ലാറ്റ്. അവിടെവച്ച് മറ്റൊരു നേതാവിന്റെ കാലുപിടിച്ച് അപേക്ഷിച്ചുവെന്നാണ് ഉണ്ണിത്താൻ പറഞ്ഞത്. രണ്ടാമത്തെ ക്ലൂ 2020 എന്ന വാഹന നമ്പർ. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ആരാണ് ആ നേതാവ്, ആരാണ് കാല് പിടിച്ചത്, എന്താണ് പനമ്പള്ളിയിലെ സംഭവം, ആരുടെ വാഹനമാണ് 2020 എന്നിങ്ങനെ ചോദ്യങ്ങൾ ഉയർന്നു. ഷാഫി പറമ്പിലിന്റെ പേരിലുള്ള വാഹനത്തിന്റെ നമ്പർ 2020 ആണെന്ന വിവരവും ചർച്ചകളിൽ ഇടംപിടിച്ചു. എന്നാൽ ഈ വാഹന നമ്പറിനെക്കുറിച്ച് ഉണ്ണിത്താൻ ഉദ്ദേശിച്ച ആരോപണം എന്താണെന്ന് വ്യക്തമായിട്ടില്ല. പനമ്പള്ളി നഗറിലെ സംഭവത്തെക്കുറിച്ചും ഇതുവരെ വിശദമായ വെളിപ്പെടുത്തലുണ്ടായിട്ടില്ല. ഇതെല്ലാം പുറത്ത് വിടണമെന്നാണ് ഉണ്ണിത്താൻ അനുകൂലികൾ പറയുന്നത്.

ഇതിനിടയിലാണ് ഷാഫിയുടെ പഴയൊരു ചിത്രം വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമാകുന്നത്. പേരാമ്പ്രയിൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ഷാഫിക്ക് പരിക്കേറ്റിരുന്നു. മൂക്കിൽനിന്ന് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ അന്ന് വലിയ പ്രതിഷേധത്തിന് കാരണമായി. മൂക്കിലെ അസ്ഥികൾക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയും വേണ്ടിവന്നു.

പിന്നീട് ആ പരിക്കിനെയും ശസ്ത്രക്രിയയെയും ചുറ്റിപ്പറ്റി സാമൂഹികമാധ്യമങ്ങളിൽ പരിഹാസങ്ങളും ട്രോളുകളും ഉയർന്നു. ഷേവ് ചെയ്യാതെ ശസ്ത്രക്രിയ നടത്തിയതിനെപ്പോലും കളിയാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പ്രചരിച്ചു. എന്നാൽ ഇപ്പോൾ അതേ മൂക്കിലെ ചോരയാണ് ഷാഫിയുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ പ്രതീകമായി അനുയായികൾ ഉയർത്തിക്കാട്ടുന്നത്.

'പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോരയാണ് ഇതിന് സാക്ഷി' എന്ന സന്ദേശത്തോടെയാണ് പുതിയ ഫ്ലക്സുകൾ. കണ്ണൂരിലും വടകരയിലും പാലക്കാട്ടും ഉയർന്ന പിന്തുണാ ബോർഡുകൾക്ക് പിന്നാലെ കോഴിക്കോട്ടും ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. ഡി.സി.സി. ഓഫീസിന് സമീപവും ക്രിസ്ത്യൻ കോളജ് ജങ്ഷനിലുമായിരുന്നു ബോർഡുകൾ. ഡി.സി.സി. ഓഫീസിന് സമീപത്തെ ഫ്ലക്സ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.

ഷാഫിയുടെ അനുയായികൾ ചോരയുടെ ചിത്രം ഉയർത്തുമ്പോൾ ഉണ്ണിത്താന്റെ ഭാഗത്തുനിന്ന് ഇപ്പോൾ പഴയതുപോലെയുള്ള കടന്നാക്രമണമില്ല. പാലക്കാട്ടെ ഫ്ലക്സുകളെക്കുറിച്ചും വണ്ടാഴിയിൽനിന്ന് ഒരാൾ നെല്ലിക്ക അയച്ച സംഭവത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കുപോലും ഞാൻ ഇതൊന്നും കാണുന്നില്ല, കേൾക്കുന്നില്ല, നമുക്കിനിയും സമയമുണ്ട്, ബാക്കി കാര്യങ്ങൾ വഴിയേ സംസാരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതാണ് ഇപ്പോഴത്തെ രാഷ്ട്രീയത്തിലെ ഏറ്റവും കൗതുകകരമായ ഭാഗം. രണ്ട് ക്ലൂകൾ നൽകിയ ആൾ എന്തുകൊണ്ട് മൗനത്തിലാണ്? ഡയറിയിലെ കാര്യങ്ങൾ പുറത്തുവരുമോ? പനമ്പള്ളി നഗറിലെ ആ പഴയ സംഭവം എന്താണ്? 2020 എന്ന നമ്പറിന് പിന്നിലെ കഥയെന്താണ്? ഉണ്ണിത്താന്റെ അടുത്ത വെളിപ്പെടുത്തലിനായി രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.

അതേസമയം ഷാഫിയുടെ അനുയായികൾ തെരുവിൽ ഫ്ലക്സുകളുമായി മറുപടി നൽകുന്നു. ഇതൊരു വ്യക്തിപരമായ തർക്കം മാത്രമല്ല, കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളുടെയും അധികാര വടംവലിയുടെയും പരസ്യപ്രകടനമായി മാറുകയാണ്.

കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡൽഹിയിലെത്തിയിട്ടുണ്ട്. കീറാമുട്ടിയായ ഈ പ്രശ്നം പരിഹരിക്കുകയാണ് പ്രധാനം. പഴയ ഉണ്ണിത്താനല്ല. അധികാരമുള്ള എംപിയായ ഉണ്ണിത്താനാണ്. പ്രകോപിപ്പിച്ചാൽ മുന്നും പിന്നും നോക്കില്ല. എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്ന ഉദ്യമം പരാജയപ്പെട്ടെങ്കിലും ജനുവരിയിൽ വീണ്ടും ആരംഭിക്കുമെന്ന് വനം വകുപ്പ്​...  (40 minutes ago)

Thiruparankundram അധികാരമില്ല, ഭീഷണിയില്ല! ഒരൊറ്റ സുപ്രീംകോടതി ഉത്തരവ്..  (1 hour ago)

ട്രാക്കർ ട്രോളിയിലേയ്ക്ക് കാർ ഇടിച്ചുകയറി അപകടം... ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണന്  (1 hour ago)

57-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും...  (1 hour ago)

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം  (2 hours ago)

പ്ലാസ്റ്റിക്കിന് നിരോധനമുണ്ടെങ്കിലും ശബരിമലയിൽ സന്നിധാനത്തും പരിസരങ്ങളിലും പ്രതി-ദിനം നീക്കം ചെയ്യുന്നത് 60 ലോഡ് മാലിന്യം....  (2 hours ago)

അതിന് പോലും സ്വാതന്ത്ര്യമില്ലേ... 14-ാം വയസ്സിൽ അമ്മയായി, പത്താം നാൾ ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായി, സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചു, ഒടുവിൽ ജീവനുതന്നെ നഷ്ടമായി  (2 hours ago)

ഇതൊക്കെ എവിടെ നടക്കും സാറെ... സ്വർണവില കുറഞ്ഞപ്പോൾ പണയംവച്ചവർക്കും പണി കിട്ടി, ബാങ്കുകൾക്ക് പണം വേണം, അല്ലെങ്കിൽ കൂടുതൽ സ്വർണം നോട്ടീസ്  (2 hours ago)

എട്ടാം ലോകചാമ്പ്യൻഷിപ്‌ നേടിയതിന്‌ പിന്നാലെ ഇതിഹാസ താരം മാർക്‌ മാർക്വസ്‌ വിരമിക്കൽ പ്രഖ്യാപിച്ചു  (2 hours ago)

മയക്ക് വെടിയിലും മയങ്ങാതെ... രണ്ട് മയക്കുവെടിയും പാഴായി, കുങ്കിയാനകൾക്കു മുന്നിലും വഴങ്ങാതെ ചക്കക്കൊമ്പൻ; മിഷൻ താൽക്കാലികമായി അവസാനിപ്പിച്ചു  (2 hours ago)

ഓച്ചിറ ക്ഷേത്രത്തിലെ പന്ത്രണ്ട് ദിവസത്തെ വൃശ്ചികോത്സവത്തിന് ഇന്ന് സമാപനമാകും..  (3 hours ago)

ഇത് എല്ലാവരും അറിയാനാണ്... ഈ വഴി കടന്നുപോകുന്നവരെല്ലാം ഈ സ്നേഹക്കടയിൽ കയറണം... ഭദ്രകീർത്തിക്ക് പിന്തുണയുമായി മാസ് ഡയലോഗുമായി സുരേഷ് ഗോപി  (3 hours ago)

തൃശൂർ മാജിക്‌ എഫ്‌സിയെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ തിരുവനന്തപുരം കൊന്പൻസ്‌ സൂപ്പർ ലീഗ്‌ കേരള ഫുട്‌ബോളിന്റെ സെമിയിലേക്ക്  (3 hours ago)

പുതുപ്പാടിയിൽ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നയാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends