ഭര്‍ത്താവ് ഭാര്യയെ കാറിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തി

ഡല്‍ഹിയിലെ മുന്‍ വനിതാ കമ്മീഷന്‍ അംഗത്തെ ഭര്‍ത്താവ് കാറിനുള്ളില്‍ കുത്തിക്കൊലപ്പെടുത്തി. സംഗീത പഠനകേന്ദ്രത്തിന്റെ മാനേജര്‍ മുകേഷ് മോംഗ (60) ഇയാളുടെ ഭാര്യ മഞ്ജു മോംഗയെയാണ് കൊലപ്പെടുത്തിയത്. തെക്കന്‍ ഡല്‍ഹിയിലെ ആനന്ദ് നികേതനില്‍ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം നടന്നത്.
മദ്യ ലഹരിയിലായിരുന്ന മുകേഷ് മഞ്ജുവിനെ മൂര്‍ച്ചയില്ലാത്ത കത്തികൊണ്ടാണ് കുത്തിയത്. ഇവരുടെ കഴുത്തിലും മാറിലും ഒമ്പതു തവണ കുത്തി. മഞ്ജു ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിലായിരുന്നു സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡ് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് മുകേഷ് കാര്‍ നിര്‍ത്തിയെങ്കിലും പിന്നീട് ഓടിച്ചുപോയി. എന്നാല്‍ സെക്യൂരിറ്റി അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി ഇയാളെ പിന്തുടര്‍ന്ന് പിടികൂടി.
https://www.facebook.com/Malayalivartha



























