ഒഡീഷയില്‍ രണ്ടു പേരെ മാവോയിസ്റ്റുകള്‍ കഴുത്തറത്തു കൊന്നു

ഒഡീഷയിലെ കാലഹന്ദി ജില്ലയില്‍ വില്ലേജ് ഗാര്‍ഡ് ഉള്‍പ്പെടെ രണ്ടു പേരെ മാവോയിസ്റ്റുകള്‍ കഴുത്തറത്ത് കൊന്നു. മാവോയിസ്റ്റുകളെ ഒറ്റിക്കൊടുത്തുവെന്ന പേരിലാണ് കാട്‌ലാംഗ് വില്ലേജ് ഗാര്‍ഡ് ചെമു ഹരിജനെ കൊലപ്പെടുത്തിയത്. ചെമുവിന്റെ ബൈക്കും കത്തിച്ചു. സല്‍പാംഗ് ഗ്രാമത്തില്‍ ലാലു നായിക് എന്നയാളെ മാവോയിസ്റ്റുകള്‍ കഴുത്തറത്ത് കൊന്നശേഷം വനത്തില്‍ ഉപേക്ഷിച്ചു.
കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെ എട്ടു പേരെ മൂന്നു ഗ്രാമങ്ങളില്‍നിന്നായി മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇതില്‍ ആറു പേരെ പിന്നീട് വിട്ടയച്ചു.
https://www.facebook.com/Malayalivartha



























