പാട്‌നറെയില്‍വേസ്റ്റേഷനില്‍ വന്‍ തിരക്ക്, യാത്രചെയ്യാനല്ല, അശ്ലീല വീഡിയോ കാണാന്‍, സൗജന്യ വൈഫൈ നിര്‍ത്തി അധികൃതര്‍

സൗജന്യ വൈഫൈ നിമിത്തം പാട്‌നറെയ്ല്‍വേസ്റ്റേഷനില്‍ വന്‍ തിരക്ക്. യുവാക്കളും വിദ്യാര്‍ഥികളും ഫ്രീവൈഫൈ ഉപയോഗിക്കുവാനായി റെയില്‍വേ സ്‌റ്റേഷനിലേക്ക് തിക്കി തിരക്കുകയാണ്. എന്തിനാണന്നല്ലേ ഈ തിരക്ക്. അശ്ലീല വീഡിയോ കാണുവാനാണ് ഇവരില്‍ ഭൂരിഭാഗവും സ്‌റ്റേഷനിലെത്തുന്നത്. ഇതോടെ നടപടിയുമായി അധികൃതര്‍ രംഗത്തെത്തി.
റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏര്‍പ്പെടുത്തി വൈഫൈ ഉപയോഗം ഏറ്റവും കൂടുതല്‍ പട്‌ന സ്‌റ്റേഷനിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഉപഭോക്തക്കളില്‍ ഏറെയും അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ സ്‌റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങുന്ന യുവാക്കളാണെന്ന് കൂടി വ്യക്തമായതോടെ അധികൃതര്‍ നടപടിയുമായി രംഗത്തെത്തി.
സൗജന്യ വൈഫൈ വഴി അശ്ലീല സൈറ്റുകള്‍ ലഭിക്കുന്നത് അധികൃതര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പി.ആര്‍.ഒ അര്‍വിന്ദ് റസാക് അറിയിച്ചു
റെയില്‍വേ സ്‌റ്റേഷനില്‍ അശലീല സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ വൈഫൈ ദുരുപയോഗിക്കുന്നുവെന്ന വാര്‍ത്ത ഉന്നത റെയില്‍വേ അധികൃതര്‍ ആശങ്കയോടെയാണ് കേട്ടതെന്നും ഇതേതുടര്‍ന്ന് സൈറ്റുകള്‍ നിരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നവെന്നും അരവിദ് പറഞ്ഞു. ആദ്യഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുത്ത ഏതാനും സൈറുകളാണ് നിരോധിച്ചത്. ഭാവിയില്‍ ഇത്തരം സൈറ്റുകള്‍ മുഴുവന്‍ നിരോധിക്കുമെന്നും അരവിന്ദ് അറിയിച്ചു.
ബിഹാറില്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തിയ ആദ്യ റെയില്‍വേ സ്‌റ്റേഷനായിരുന്നു പട്‌ന. 200 ഓളം സര്‍വീസുകളാണ് ഈ സ്‌റ്റേഷനിലൂടെ കടന്നുപോകുന്നത്. തിരക്കേറിയ ഈ സ്‌റ്റേഷനില്‍ യുവാക്കള്‍ വൈഫൈ ഉപയോഗത്തിനു വേണ്ടി മാത്രമായി ചുറ്റിത്തിരിയുന്നതായും ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങള്‍ വ്യാപകമായി ഡൗണ്‍ലോഡ് ചെയ്യുന്നതായും കണ്ടെത്തിയിരുന്നു. ഒരു ജിബി മാത്രം ശേഷിയുള്ള ഇന്റര്‍നെറ്റ് ഇതോടെ വളരെ ഇഴഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ശേഷി 10 ജി.ബിയായി ഉയര്‍ത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























