കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത രണ്ടു ശതമാനം വര്‍ധിപ്പിച്ചു, ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത രണ്ട് ശതമാനം വര്‍ദ്ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ഈ വര്‍ഷം ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപടി. രാജ്യത്തെ 50 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഈ നിരക്ക് വര്‍ധനയുടെ ആനുകൂല്യം ലഭ്യമാകും.
നേരത്തെ, ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ഈ വര്‍ഷം ക്ഷാമബത്ത വര്‍ധിപ്പിച്ചിരുന്നു. ക്ഷാമബത്ത മൂന്നു ശതമാനം ഉയര്‍ത്തണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha



























