ജയലളിതയുടെ രോഗ വിമുക്തിക്കായി യാഗം നടക്കുന്നതിനിടെ തേനീച്ച കുത്തി എംഎല്‍എക്ക് പരുക്ക്

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗ വിമുക്തിക്കായി യാഗം നടക്കുന്നതിനിടെ തേനീച്ച കുത്തി ആമ്ബൂര്‍ എംഎല്‍എ ആര്‍. ബാലസുബ്രഹ്മണി ഉള്‍പ്പെടെ പത്ത് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഒരു എംഎല്‍എ അവരുടെ കാറില്‍ കയറി രക്ഷപ്പെട്ടു.
വെല്ലൂര്‍ വടച്ചേരി ശക്തി മാരിയമ്മന്‍ കോവിലിലാണ് യാഗം നടന്നത്. ക്ഷേത്ര പരിസരത്തെ ആല്‍മരത്തിനു താഴെയായിരുന്നു യാഗം നടന്നിരുന്നത്. അഗ്‌നികുണ്ഡത്തില്‍ നിന്നു തീയുയര്‍ന്നതോടെ മരത്തിനു മുകളിലുള്ള കൂട്ടില്‍ നിന്നു തേനീച്ച ഇളകുകയായിരുന്നു.
https://www.facebook.com/Malayalivartha



























