Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഭിക്ഷക്കാരുടെ മക്കളെയും അനാഥ കുട്ടികളെയും തട്ടിയെടുക്കാന്‍ പരിശീലനം സിദ്ധിച്ച സഹായികള്‍; മൈസൂരിലെ ഉഷ ഫ്രാന്‍സിസും ഭര്‍ത്താവും നടത്തിയത് വമ്പന്‍ ബിസിനസ്സ്

06 NOVEMBER 2016 01:31 PM IST
മലയാളി വാര്‍ത്ത

തട്ടിപ്പിന്റെ ന്യൂ വേര്‍ഷന്‍. തെരുവില്‍ നിന്നടക്കം ഭിക്ഷക്കാരുടെയും അനാഥരുടെയും കുട്ടികളെ തട്ടിയെടുത്ത് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനയായ മലയാളി യുവതി അടക്കം മൈസൂരില്‍ അറസ്റ്റിലായി. വ്യാജ ഡോക്ടര്‍ ചമഞ്ഞ് തട്ടിപ്പ് നടത്ിയത് ഉഷ ഫ്രാന്‍സിസ് എന്ന മലയാളി സ്ത്രീയാണെന്നാണ് പൊലീസ് ഭാഷ്യം.
ഉഷ ഫ്രാന്‍സിസ് എന്ന ഈ സ്ത്രീയടക്കം ആറു പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഉഷയുടെ ഭര്‍ത്താവ് ഫ്രാന്‍സിസ് ഇന്നലെ കുഞ്ഞിനെ മരുന്നുപെട്ടിയിലാക്കി കൊണ്ടുപോകവെ നഞ്ചന്‍ഗുഡില്‍ പിടിയിലായി. ഉഷ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് കഴിഞ്ഞു മൈസൂരു മണ്ഡി മൊഹല്ല പുലികേശി റോഡില്‍ ക്ലിനിക് നടത്തുകയായിരുന്നു. ഇവിടത്തെ രണ്ടു നഴ്‌സുമാരും മറ്റ് ആശുപത്രികളിലെ രണ്ടു െ്രെഡവര്‍മാരും സര്‍ക്കാര്‍ ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറുമാണു കഴിഞ്ഞദിവസം അറസ്റ്റിലായ മറ്റുള്ളവര്‍.
കേരളത്തിലെയും ബെംഗളൂരുവിലെയും കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കായിരുന്നു മിക്ക കുട്ടികളെയും വിറ്റിരുന്നത്. വിദേശികള്‍ക്കും ഇവര്‍ കുട്ടികളെ കൈമാറിയിരുന്നു. ആശുപത്രിയില്‍ നഴ്‌സുമാരുമാരായ ശ്രീമതി, രേണുക എന്നിവരായിരുന്നു ഉഷയെ സഹായിച്ചിരുന്നത്. ആശുപത്രികള്‍ക്കും സംഭവത്തില്‍ പങ്കുണ്ടോയെന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഉഷയുടെ സ്വകാര്യ ക്ലിനിക്കിനെതിരെ കര്‍ണാടക സ്വകാര്യ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം നടപടിയെടുക്കുമെന്നു ജില്ലാ ആരോഗ്യ ഓഫിസര്‍ ഡോ. ബി. ബസവരാജു പറഞ്ഞു.
മൈസൂരു പൊലീസ് അറസ്റ്റുചെയ്ത കുട്ടികളെ കടത്തുന്ന സംഘം കൂടുതല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയതായി സൂചന. മൈസൂരുവിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഇവര്‍ 20ലധികം കുട്ടികളെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവന്ന വിവരം. ലാബ് ടെക്‌നീഷ്യനായ ഉഷ, നഴ്‌സുമാരായ ശ്രീമതി, രേണുക, മോഹന്‍, മഹേഷ്, വെങ്കിടേഷ് എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ക്കു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഭിക്ഷാടകരുടെ കുട്ടികളെയും അനാഥ കുട്ടികളെയുമാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. അച്ഛനോ അമ്മയോ മാത്രമുള്ള കുട്ടികളെയും സംഘം തട്ടിയെടുത്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേസിന്റെ അന്വേഷണത്തിനായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നാലംഗ സംഘം രൂപവത്കരിച്ചിട്ടുണ്ട്. എ.എസ്പി മാരായ കലാ കൃഷ്ണവേണി, ദിവ്യ സാറാ തോമസ്, നഞ്ചന്‍കോട് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, ജില്ലാ കുറ്റാന്വേഷണ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണ എന്നിവരാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (29 minutes ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (34 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (41 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (50 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (2 hours ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (3 hours ago)

Malayali Vartha Recommends