ജമ്മുകശ്മീരില്‍ സൈന്യം ഭീകരനെ കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ തെക്കന്‍ ജില്ലയായ ഷോപിയാനില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഷോപിയാനിലെ വാംഗാം പ്രദേശത്ത് ഭീകരര്‍ തമ്പടിച്ചിരിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തി. ഇതിനിടയിലാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഷോപിയാനിലെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രമുഖനായ സദ്ദാം ഹുസൈന്‍ മിറാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്നും ഒരു അസാള്‍ട്ട് റൈഫിള്‍, അഞ്ച് എകെ 47 മാഗസിനുകള്‍, ഒരു ഹാന്‍ഡ് ബോംബ് എന്നിവ കണ്ടെടുത്തു. പ്രദേശത്ത് ഇപ്പോഴും സൈന്യം തിരച്ചില്‍ തുടരുകയാണ്
https://www.facebook.com/Malayalivartha


























