കനിമൊഴി ആതമഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്

ഡി.എം.കെ നേതാവും എം.പിയുമായ കനിമൊഴി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ടു ജി സ്‌പെക്ട്രം അഴിമതിയില്‍ കനിമൊഴിയുടെ ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നെന്ന് അറിഞ്ഞാണ് ഉറക്ക ഗുളികള കഴിച്ചതെന്നറിയുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് സി.ബി.ഐ നീക്കം റദ്ദാക്കി.
അതേസമയം ശാരീരിക അശ്വസ്ഥതകളെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കരുണാനിധി ഉള്‍പ്പെടെയുള്ളവര്‍ കനിമൊഴിയെ സന്ദര്‍ശിച്ചു. ടു ജി കേസില്‍ 200 കോടി രൂപ കനിമൊഴി കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച ഫോണ്‍സംഭാഷണങ്ങള്‍ കഴിഞ്ഞയാഴ്ച ആംആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത ഭൂഷണ്‍ പുറത്ത് വിട്ടതോടെയാണ് സി.ബി.ഐ കനിമൊഴിയുടെ ജാമ്യം റദ്ദാക്കാന്‍ നീക്കം നടത്തിയത്.
ആസ്പത്രിയിലേക്ക് മാധ്യമപ്രവര്‍ത്തകരെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ കടത്തിവിടുന്നില്ല. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹിക്ക് പോകേണ്ടതായിരുന്നു കനിമൊഴി. ഞായറഴ്ചയാണ് ജാമ്യം റദ്ദാക്കുന്ന വിവരം അവര്‍ അറിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























