റെയില്‍വേ റിസര്‍വേഷന്‍ ഫോമുകളില്‍ ഭിന്നലിംഗ കോളവും കൂടി

റെയില്‍വേയുടെ റിസര്‍വേഷന്‍/ കാന്‍സലേഷന്‍ ഫോമുകളിലും ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) രേഖകളിലും ഇനി മുതല്‍ സ്ത്രീ, പുരുഷന്‍ എന്നതിനൊപ്പം ഭിന്നലിംഗമാണെങ്കില്‍ ആ വിവരം രേഖപ്പെടുത്താനുള്ള കോളംകൂടി ഉണ്ടായിരിക്കും. 2014 ഏപ്രിലില്‍ സുപ്രീം കോടതി നല്‍കിയ വിധിയുടെ അന്തസ്സത്തയ്ക്കനുസരിച്ചാണ് ഈ തീരുമാനമെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ചു ഡല്‍ഹിയിലെ അഭിഭാഷകന്‍ ജാംഷെഡ് അന്‍സാരി ഈയിടെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























