ജമ്മു കാശ്മീരില്‍ രൂക്ഷ പോരാട്ടം: തീവ്രവാദികളെ കീഴടക്കാന്‍ ശ്രമം തുടരുന്നു

ജമ്മു കാഷ്മീരിലെ ഹന്ദ്വാരയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മില്‍ രൂക്ഷപോരാട്ടം. ഹന്ദ്വാരയിലെ ലംഗേറ്റ് മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ലംഗേറ്റിലെ ഗ്രാമത്തില്‍ ഒളിച്ചിരിക്കുന്ന രണ്ടു തീവ്രവാദികളെ കീഴ്‌പ്പെടുത്താന്‍ സുരക്ഷാസേന കിണഞ്ഞു പരിശ്രമിക്കുകയാണ്.
മേഖല സൈന്യം വളഞ്ഞിരിക്കുകയാണ്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
https://www.facebook.com/Malayalivartha


























