നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി, ആളപായമില്ല

നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൗമനിരപ്പില്‍ നിന്നും 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം. എന്നാല്‍ അപകടങ്ങളോ മറ്റു അത്യാഹിതങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ച പുലര്‍ച്ചെ 5.05നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള സോലുഖുമ്പുവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
https://www.facebook.com/Malayalivartha


























