റെയില്‍വേ ബുക്കിംഗ് ഫോമില്‍ ഇനി മുതല്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കോളം

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഫോമില്‍ ഇനി മുതല്‍ ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക കോളം. മെയില്‍, ഫീ മെയില്‍ എന്നീ കോളങ്ങള്‍ക്കൊപ്പം തേര്‍ഡ് ജെന്‍ഡര്‍ എന്ന കോളം കൂടി ഇനി മുതല്‍ ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിംഗിനും ക്യാന്‍സലേഷനുമുള്ള ഫോമുകളില്‍ ചേര്‍ക്കും.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലും പുതിയ സംവിധാനം ചേര്‍ക്കും. ഡല്‍ഹി സ്വദേശിയായ ജംഷദ് അന്‍സാരിയെന്ന അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി തള്ളിയ കോടതി റയില്‍വേ മന്ത്രാലയത്തെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് റെയില്‍വേ പുറത്തിറക്കിയ സര്‍ക്കുലറില്‍ വിവിധ ഭിന്നലിംഗങ്ങളില്‍ പെട്ടവരെ മൂന്നാം ലിംഗക്കാര്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























