ആറു വയസ്സുകാരിയ പിടിച്ചു കൊണ്ടു പോയി മാറി മാറി ബലാല്‍സംഗം ചെയ്തതിന് അറസ്റ്റിലായത് പത്തിനും 14നും ഇടയില്‍ പ്രായമുള്ള നാലു കുട്ടികള്‍!

മൊബൈല്‍ ഫോണിന്റെ അതിപ്രസരം ജീവനെടുക്കുന്നു. ആറുവയസ്സുകാരിയെ പീഡിപ്പിച്ചതിന് നാല് കുട്ടികള്‍ അറസ്റ്റില്‍. പത്തിനും പതിനാലിനും വയസ്സ് പ്രായമുള്ള കുട്ടികളാണ് പൊലീസ് പിടിയിലായത്. പൂനയിലെ പിംപ്രി മേഖലയിലാണ് ഏവരേയും ഞെട്ടിച്ച പീഡനം നടന്നത്. ആറു വയസ്സുകാരിയെ അതിക്രൂരമായാണ് ഇവര്‍ പീഡിപ്പിച്ചത്. മാറിമാറി നാലു പേരും ബലാല്‍സംഗം ചെയ്യുകയായിരുന്നു.
അണാ സാഹേബ് മഗര്‍ എന്ന ചേരിയിലെ കുട്ടികളാണ് അറസ്റ്റിലായത്. ചേരിക്ക് അടുത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇവര്‍ പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചത്. കുട്ടി അമ്മയോട് പറഞ്ഞതില്‍ നിന്നാണ് ക്രൂരമായ പീഡനം പുറത്ത് അറിഞ്ഞത്. തനിക്കുണ്ടായ ബുദ്ധിമുട്ടുകളും ശാരീരിക പ്രശ്‌നങ്ങളും കുട്ടി വിവരിച്ചതോടെ അമ്മയ്ക്ക് കാര്യം പിടികിട്ടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.
ഐപിസിയിലെ സെക്ഷന്‍ 376, സെക്ഷന്‍ 377 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനെതിരായ നിയമവും പീഡകര്‍ക്കെതിരെ ചുമത്തും.
https://www.facebook.com/Malayalivartha


























