Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...

റിലയന്‍സിനെ തൊട്ടപ്പോള്‍ എല്ലാ സാധാരണക്കാരുടെ പാര്‍ട്ടികള്‍ക്കും പൊള്ളി... കെജ്‌രിവാള്‍ രാജിവെച്ചു, 48 ദിവസം കൊണ്ട്‌ എന്ത്‌ നേടിയെന്ന ചോദ്യം ബാക്കി

14 FEBRUARY 2014 09:37 AM IST
മലയാളി വാര്‍ത്ത.

റിലയന്‍സിനെ തൊട്ടപ്പോള്‍ സാധാരണക്കാരുടെ പാര്‍ട്ടിയെന്ന്‌ വീരവാദം മുഴക്കിയ കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടായി തങ്ങള്‍ക്കെതിരെ ഒന്നിച്ചെന്ന ആരോപണവുമായി അരവിന്ദ്‌ കെജ്‌രിവാള്‍ മുഖ്യമന്ത്രിസ്‌ഥാനം രാജിവെച്ചു. ജനലോക്‌പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ്‌ രാജി. ഡല്‍ഹി മുഖ്യമന്ത്രിയാകാനല്ല അഴിമതിക്കെതിരെ പോരാടാനാണ് സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് നേരത്തേ കെജ്‌രിവാള്‍ പ്രതികരിച്ചു. നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് കെജ്‌രിവാള്‍ ശുപാര്‍ശ ചെയ്തു.

48ദിവസം നീണ്ട രാഷ്ട്രീയ പരീക്ഷണത്തിനാണ് കെജ്‌രിവാളിന്റെ രാജിയോടെ വിരാമമാകുന്നത്. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് എതിര്‍ത്തതോടെയാണ് ജന്‍ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനാകാതെ പരാജയപ്പെട്ടത്. ജന്‍ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്ന് നേരത്തെ കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. ബില്‍ അവതരണം പരാജയപ്പെട്ടതോടെ ഡല്‍ഹിയിലെങ്ങും പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കെജ്‌രിവാള്‍ അഴിമതി ഇല്ലാതാക്കാന്‍ നൂറ് രാജിവെയ്ക്കാന്‍ തയ്യാറെന്ന് നിയമസഭയില്‍ പറഞ്ഞു.

ബില്‍ പരാജയപ്പെട്ടശേഷം സഭയെ അഭിസംബോധന ചെയ്ത സംസാരിക്കവേയാണ് അഴിമതി ഇല്ലാതാക്കാന്‍ രാജിവെയ്ക്കാന്‍ താന്‍ തയ്യാറാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ഇത് തങ്ങളുടെ അവസാന സെക്ഷനാണെന്നും കെജ്‌രിവാള്‍ മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. സ്ഥാനം ത്യജിക്കാന്‍ തയ്യാറാണെന്നും ഈ വിപ്ലവം തങ്ങള്‍ പാര്‍ലമെന്റില്‍ തുടരുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ബില്‍ അവതരണം പരാജയപ്പെട്ടതോടെ ആം ആദ്മി നേതാക്കന്മാരോട് പാര്‍ട്ടി ആസ്ഥാനത്തേക്ക് എത്താന്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടിട്ടിരുന്നു. ഇതോടെ രാജി വെയ്ക്കുമെന്ന ആഭ്യൂഹം ശക്തമായിരുന്നു. ആം ആദ്മി പാര്‍ട്ടി അടിയന്തിര ഉന്നതതല യോഗവും വിളിച്ചിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണറുടെ വിലക്ക് മറികടന്നാണ് കെജ്‌രിവാള്‍ ജന്‍ ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ച് എതിര്‍ത്ത ബില്‍ 42-27 പരാജയപ്പെട്ടു. ഇതോടെയാണ് 48 ദിവസം മാത്രമുള്ള കെജ്‌രിവാള്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (9 minutes ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (20 minutes ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (30 minutes ago)

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും അ​വ​സാ​നി​ച്ചു  (38 minutes ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (54 minutes ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (1 hour ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (1 hour ago)

ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും അതീവ ജാഗ്രത; വാരഫലം അറിയാം.  (1 hour ago)

ഡാൻസിങ് പോയട്രി  (1 hour ago)

ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും  (1 hour ago)

പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...  (2 hours ago)

ശിവാലയ ഓട്ടത്തിന് തുടക്കമായി  (2 hours ago)

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (9 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends