പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ട അല്‍ ഖായിദ ഭീകരര്‍ മധുരയില്‍ പിടിയില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട തമിഴ്‌നാട്ടിലെ മധുരയില്‍ മൂന്ന് തീവ്രവാദികള്‍ പിടിയിലായി. ഇവര്‍ക്ക് അല്‍ഖായിദയുമായി ബന്ധമുണ്ടെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) പറഞ്ഞു. കരീം, ആസിഫ് സുല്‍ത്താന്‍ മുഹമ്മദ്, അബ്ബാസ് അലി എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.
അല്‍ ഖായിദയുമായി ബന്ധമുള്ളവര്‍ മധുര ഉള്‍പ്പെടെയുള്ള തമിഴ്‌നാടിന്റെ വിവിധ ഇടങ്ങളില്‍ രഹസ്യമായി താമസിക്കുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മധുരയിലെ വിവിധ ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ മൂന്നു വ്യത്യസ്ത ഇടങ്ങളില്‍നിന്നായാണ് ഭീകരരെ പിടികൂടിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ 22 ഉന്നത നേതാക്കളെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.
ഹക്കീം, ദാവൂദ് സുലൈമാന്‍ എന്നീ രണ്ടു ഭീകരര്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇവര്‍ക്കായുള്ള തിരച്ചില്‍ എന്‍ഐഎ ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. അതേസമയം, പിടിയിലായവര്‍ക്ക് മലപ്പുറം, കൊല്ലം കോടതിവളപ്പിലെ സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























