നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട നാലു അല്‍ ഖായിദ ഭീകരര്‍ പിടിയില്‍, ഒരാള്‍ കൂടി പിടിയിലാകാനുണ്ട്, രാജ്യത്തെ 22 ഉന്നത നേതാക്കളെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്

നരേന്ദ്ര മോഡിയെ വധിക്കാന്‍ പദ്ധതിയിട്ട അല്‍ഖായിദ ബന്ധമുള്ള നാലു ഭീകരര്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. കരീം, ആസിഫ് സുല്‍ത്താന്‍ മുഹമ്മദ്, അബ്ബാസ് അലി എന്നിവരെ മധുരയിലും ദാവൂദ് സുലൈമാനെ ചെന്നൈയിലുംനിന്നാണ് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) പിടികൂടിയത്. അഞ്ചു പേരുണ്ടായിരുന്ന സംഘത്തില്‍ ഹക്കീം എന്ന ഭീകരനെ കൂടി പിടികൂടാനുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ എന്‍ഐഎ ഊര്‍ജിതമാക്കി. ഇവരുടെ പക്കല്‍നിന്നു സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു.
അല്‍ ഖായിദയുമായി ബന്ധമുള്ളവര്‍ മധുര ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യമായി താമസിക്കുന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെ രാജ്യത്തെ 22 ഉന്നത നേതാക്കളെ വധിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് അറിയിച്ചു.
പിടിയിലായവര്‍ക്ക് മലപ്പുറം, കൊല്ലം സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha


























