കള്ളന്‍മാര്‍ പിടിക്കപ്പെടുന്നു... കണക്കില്‍പ്പെടാത്ത പണത്തിന് 50 ശതമാനം നികുതിയും പിടിക്കപ്പെട്ടാല്‍ 85 ശതമാനം നികുതിയും

കള്ളപ്പണക്കാരെ പിടികൂടുമെന്ന പ്രസ്ഥാവന നിലവില്‍ വരുന്നു. നോട്ട് അസാധുവാക്കലിനുശേഷം കണക്കില്‍പ്പെടാത്ത പണം അക്കൗണ്ടില്‍ നിക്ഷേപിച്ചവര്‍ സ്വമേധയാ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം നികുതി നല്‍കി ബാക്കി പണം സ്വന്തമാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍.
നികുതിയും പിഴയും സര്‍ചാര്‍ജും ഉള്‍പ്പെടെയാണിത്. പണം വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ നിക്ഷേപിച്ച തുകയുടെ 85 ശതമാനംവരെ നഷ്ടമാകും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ആദായ നികുതി നിയമ ഭേദഗതി ബില്ലിലാണ് ഈ നിര്‍ദേശങ്ങളുള്ളത്.
വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലേക്ക് നിക്ഷേപിക്കണമെന്നും ബില്ലില്‍ പറയുന്നു. അതേസമയം, വെളിപ്പെടുത്താത്ത പണം പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന ബോണ്ടുകളില്‍ 2017 ഏപ്രില്‍ ഒന്നു വരെ നിക്ഷേപിക്കാം. ഇതിന് 50 ശതമാനം നികുതി നല്‍കണം.
https://www.facebook.com/Malayalivartha


























