ഡല്‍ഹിയില്‍ വിമുക്ത ഭടന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു

ഡല്‍ഹിയില്‍ വിമുക്ത ഭടന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. ഡല്‍ഹിയിലെ ഗുമെന്‍ഹര ഗ്രാമത്തിലാണ് സംഭവമുണ്ടായത്. സിദ്ധാര്‍ഥ് എന്നയാളാണ് മരിച്ചത്. ചരണ്‍സിംഗ് എന്ന വിമുക്ത ഭടന്റെ തോക്കില്‍ നിന്നാണ് ഇയാള്‍ക്ക് വെടിയേറ്റത്.
തോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് സിദ്ധാര്‍ഥിനു വിവരിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്ന് ചരണ്‍സിംഗ് പോലീസിനോട് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കവെയാണ് ഇയാള്‍, തോക്കുപയോഗിക്കുന്നതു സംബന്ധിച്ച് പറഞ്ഞത്.
വെടിയേറ്റതിനു പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























