Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

നോട്ട് അസാധുവാക്കിയിട്ട് മൂന്നാഴ്ച: പുതിയ അഞ്ഞൂറ് രൂപ നോട്ടിന്റെ പ്രിന്റിംഗ് നിര്‍ത്തി; നോട്ട് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടില്ലെ

29 NOVEMBER 2016 04:08 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയര്‍ന്ന മൂല്യത്തിലുള്ള ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ച് മൂന്ന് ആഴ്ച പിന്നിടുമ്‌ബോള്‍ പുതിയ അഞ്ഞൂറ് രൂപ നോട്ടുകളുടെ പ്രിന്റിംഗ് ഏകദേശം വച്ചു. നോട്ട് പ്രിന്റ് ചെയ്യുന്ന നാസിക്, ദേവാസ് പ്രസുകളിലെ പ്രിന്റിംഗ് ആണ് നിര്‍ത്തി വച്ചിരിക്കുന്നത്.

പുതിയ അഞ്ഞൂറ് രൂപ നോട്ടുകളില്‍ നിരവധി അച്ചടി തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അച്ചടി നിര്‍ത്തിവയ്ക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. രാജ്യത്തെ അംഗീകത പ്രസുകളിലെ നോട്ട് പ്രിന്റിംഗ് ശേഷി കുറവാണ് എന്നിരിക്കെയാണ് നാസിക്കിലും ദേവാസിലും സ്ഥിതി ചെയ്യുന്ന സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ(എസ്പിഎംസിഐഎല്‍) പ്രസുകളോട് പുതിയ അഞ്ഞൂറ് രൂപ നോട്ടുകള്‍ അച്ചടിക്കേണ്ടെന്ന് ധനകാര്യമന്ത്രാലയവും ആര്‍ബിഐയും ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതോടെ രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നോട്ട് ക്ഷാമം അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അതേസമയം നിലവില്‍ രണ്ട് പ്രസുകളില്‍ നടന്നിരുന്ന നോട്ട് പ്രിന്റിംഗ് മൈസൂരിലെ പ്രസിലേക്ക് മാറ്റുമെന്ന് ഉന്നത വക്താക്കള്‍ അറിയിച്ചു. എസ്പിഎംസിഐഎല്‍ ധനകാര്യമന്ത്രാലയത്തിന്റെ കീഴിലാണെങ്കിലും കര്‍ണാടകയിലെ മൈസൂരിലെയും പശ്ചിമബംഗാളിലെ സാല്‍ബോണിയിലും സ്ഥിതി ചെയ്യുന്ന പ്രസുകള്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ ലിമിറ്റഡിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 2000 രൂപ നോട്ടുകളാണ് ഇവിടെ അച്ചടിക്കുന്നത്. പ്രതിദിനം രണ്ട് കോടി വീതം നാല് കോടി 2000 രൂപ നോട്ടുകളാണ് ഈ രണ്ട് പ്രസുകളില്‍ നിന്നായി അച്ചടിക്കാന്‍ സാധിക്കുക.

അതേസമയം നാസികിലെയും ദേവാസിലെയും പ്രിന്റിംഗ് യന്ത്രങ്ങള്‍ കാലപ്പഴക്കം ചെയ്തവയായതിനാല്‍ വളരെ കുറഞ്ഞ എണ്ണം 500 രൂപ നോട്ടുകള്‍ മാത്രമേ അച്ചടിക്കാന്‍ സാധിക്കൂവെന്ന് ഒരു മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചു. പ്രതിദിനം അമ്ബത് ലക്ഷം നോട്ടുകള്‍ മാത്രമാണ് ഈ പ്രസുകളില്‍ അച്ചടിക്കാന്‍ സാധിക്കുക. ഈ കണക്ക് അനുസരിച്ച് ആവശ്യത്തിന് പുതിയ 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ പത്ത് മാസത്തിലേറെ വേണ്ടിവരും. നോട്ട് നിരോധന തീരുമാനം മോഡി സര്‍ക്കാര്‍ തിടുക്കത്തില്‍ എടുത്തത് മാത്രമല്ലെന്നും തങ്ങളുടെ മുന്നിലുള്ള വലിയ ജോലിയെക്കുറിച്ച് ധാരണയില്ലാത്ത ഏതാനും ഉദ്യോഗസ്ഥരോട് മാത്രമാണ് അഭിപ്രായം ചോദിച്ചതെന്ന് ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

പുതിയ അഞ്ഞൂറ് രൂപയുടെ പ്രിന്റിംഗ് മൈസൂരിലേക്ക് മാറ്റുമ്‌ബോള്‍ പുതിയ യന്ത്രങ്ങളും സാങ്കേതിക വിദ്യയും സജ്ജീകരിക്കേണ്ടതുണ്ട്. അതിന് തന്നെ 21 ദിവസത്തിലേറെ സമയം ആവശ്യമായി വരുമെന്നാണ് അറിയുന്നത്. ഇപ്പോള്‍ തന്നെ എല്ലാം ശരിയാക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്ന അമ്ബത് ദിവസത്തെ സമയം അവസാനിക്കാന്‍ ഒരുമാസം മാത്രമാണ് മുന്നിലുള്ളത്. ചുരുക്കത്തില്‍ ഇപ്പോള്‍ നിലവിലുള്ള നോട്ട് ക്ഷാമം മാസങ്ങളോളം നീളുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള സൂചന.

ഇതുകൂടാതെ രണ്ടായിരം രൂപ നോട്ടുകളെ അപേക്ഷിച്ച് അഞ്ഞൂറ് രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നത് കുറഞ്ഞ നിരക്കിലുമാണ്. കൂടാതെ പ്രധാനമന്ത്രിയുടെ നവംബര്‍ എട്ടിലെ പ്രഖ്യാപനത്തിന് ശേഷം ഏറെ ആവശ്യക്കാരുള്ള നൂറ് രൂപ നോട്ടുകളും വളരെക്കുറച്ച് മാത്രമാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ പണം അസാധുവാക്കല്‍ എന്ന അപകടകരമായ തീരുമാനം രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയെ മന്ദീഭവിക്കുമെന്നും പണത്തിന്റെ ദ്രവ്യത്വം ഇല്ലാതാകുമെന്നും നേരത്തെ തന്നെ പല വിഗ്ധരും മുന്നറിയിപ്പ് നല്‍കിയിരുന്നു. രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആയിരുന്ന കാലത്തു തന്നെ പുതിയ നോട്ടുകളുടെ ജോലികള്‍ ആരംഭിച്ചിരുന്നെങ്കിലും 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് അദ്ദേഹത്തിന് വിയോജിപ്പായിരുന്നുവെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (8 minutes ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (23 minutes ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (36 minutes ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (1 hour ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (1 hour ago)

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ പ്രിൻസിപ്പലിനെയും അധ്യാപികയെയും പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്....  (2 hours ago)

നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിളിമാനൂരിൽ തേങ്ങ ദേഹത്ത് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

വയലിൽ പണിക്കായി പോയ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി    (2 hours ago)

  കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി കുറയ്ക്കണമെന്ന് അധികൃതർ , വയനാട്ടിൽ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളിലും  (2 hours ago)

ശബരിമലയിലെ സ്വർണക്കിരീടം കാണാതായെന്ന വാർത്ത തികച്ചും വ്യാജമാണെന്നും 2012ൽ ഭക്തൻ സമർപ്പിച്ച 55 പവന്റെ കീരീടം സന്നിധാനത്തെ സ്ട്രോങ് റൂമിലുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ....  (3 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends