ഗേള്‍ഫ്രണ്ടുമായി വീട്ടിലെത്തിയ പ്രൊഫസറെ സഹോദരന്‍ അടിച്ചുകൊന്നു

ഗേള്‍ഫ്രണ്ടുമായി വീട്ടില്‍ വരുന്നത് പ്രൊഫസറുടെ പതിവാണ്. ഇവര്‍ വീട്ടിലെത്തിക്കഴിഞ്ഞാല്‍ പ്രൊഫസര്‍ വീട്ടിലുള്ള തന്റെ സ്വന്തം സഹോദരനെ പുറത്ത് പറഞ്ഞയയ്ക്കുകയാണ് പതിവ്. ഇത് സ്ഥിരമായപ്പോള്‍ സഹോദരന്‍ ചോദ്യം ചെയ്തു. ചോദ്യംചെയ്യല്‍ അവസാനം കൊലപാതകത്തില്‍ അവസാനിച്ചു. വടക്കന്‍ ദില്ലിയിലെ ബുരാരിയിലാണ് ദാരുണമായ സംഭവം. ദില്ലി പി ജി ഡി എ വി കോളേജില്‍ സംസ്‌കൃതം പ്രൊഫസറായ ഹിതേശ് വര്‍മ്മയെയാണ് സഹോദരന്‍ ഹിമാന്‍ഷു വര്‍മ്മ അടിച്ചുകൊന്നത്.
പ്രൊഫസറായ ഹിതേശും പി ജി വിദ്യാര്‍ത്ഥിയായ ഹിമാന്‍ഷുവും ഒരുമിച്ചാണ് ദില്ലിയില്‍ താമസിക്കുന്നത്. ഇരുവരുടെയും മാതാപിതാക്കള്‍ സ്വദേശമായ ഝാന്‍സിയിലുമാണ് താമസിക്കുന്നത്. നിരവധി പെണ്‍സുഹൃത്തുക്കളുള്ള ഹിതേഷ് ഇവരുമായി വീട്ടിലെത്തുന്നതും പതിവാണ്. എന്നാല്‍ ഗേള്‍ഫ്രണ്ട്‌സുമായി വീട്ടിലെത്തുന്ന സമയത്ത് സഹോദരന്‍ ഹിമാന്‍ഷുവിനെ വീട്ടില്‍ നില്‍ക്കാന്‍ ഹിതേശ് സമ്മതിക്കില്ലായിരുന്നു.
https://www.facebook.com/Malayalivartha



























