അനാരോഗ്യം: സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പനി കാരണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം കാരണം കഴിഞ്ഞ ദിവസങ്ങളിലൊന്നും സോണിയാഗാന്ധി ലോക് സഭയില്‍ എത്തിയിരുന്നില്ല.
ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ വരാണസിയില്‍ നടന്ന ഒരു റാലിക്കിടെ തളര്‍ച്ച ബാധിച്ച സോണിയ ഗാന്ധി, ദിവസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























