Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

10 വര്‍ഷത്തെ പാപഭാരം കഴുകിക്കളായാന്‍ ഒരു സോപ്പിംഗ്‌ ബജറ്റ്‌... നികുതി ഭാരമില്ല, 10 ലക്ഷം തൊഴില്‍ , ഭക്ഷ്യ സബ്‌സിഡിക്ക്‌ ലക്ഷം കോടി

17 FEBRUARY 2014 08:37 AM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ അഞ്ചുവര്‍ഷളില്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച അധിക സാമ്പത്തിക ഭാരം കഴുകിക്കളയാനുള്ള ശ്രമമായിരുന്നു പി ചിദംബരത്തിന്റെ ഇത്തവണത്തെ ബജറ്റ്‌. യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും ജനപ്രിയ പദ്ധതികള്‍ക്ക് തുക മാറ്റിവച്ചും നികുതി ഇളവുകള്‍ പ്രഖ്യാപിച്ചും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതായിരുന്നു ഈ ബജറ്റ്‌. കുടുതല്‍ നികുതി ഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ വിദ്യാഭ്യാസ വായ്പകള്‍ക്ക് മോറട്ടോറിയം അനുവദിച്ചും വിമുക്ത സൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചും ചിദംബരം കൈയ്യടി നേടി.

ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിന് ആറായിരം കോടി ചെലഴിക്കും. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ആയിരം കോടി രൂപ കൂടെ നിര്‍ഭയ ഫണ്ടിലേക്ക് അധികമായി അനുവദിക്കും. 2009 മുതല്‍ 2013 വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് മൊറട്ടോറിയം അനുവദിക്കും.

കേരളത്തിനുള്ള പദ്ധതി വിഹിതത്തില്‍ 1,632 ദശാംശം ഒമ്പത് കോടിയുടെ വര്‍ധന വരുത്തിയിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്ക് 462.17 കോടി രൂപ അനുവദിച്ചു.

കഴിഞ്ഞ വര്‍ഷം ധനക്കമ്മി 4.65 ആയി നിലനിര്‍ത്തിയെന്നും അടുത്ത വര്‍ഷം സാമ്പത്തിക വളര്‍ച്ച 4.9 ശതമാനം പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പുറമെ 10 വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങളും ബജറ്റില്‍ ചിദംബരം ഊന്നിപ്പറഞ്ഞു.

ആധാര്‍ പദ്ധതിയില്‍ വിട്ടുവീഴ്ചയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. നേരിട്ടുള്ള സബ്‌സിഡി നിര്‍ബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എക്‌സൈസ് നികുതി കുറച്ചതു മൂലം ചെറുകാറുകളുടെയും ബൈക്കുകളുടെയും വിലകുറയും. ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ഫോണ്‍, ഫ്രിഡ്ജ്, ഭക്ഷ്യ എണ്ണ എന്നിവയുടെയും വിലകുറയും. സൈനികരുടെയും വിദ്യാര്‍ത്ഥികളുടെയും ക്ഷേമത്തിനായി ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. സൈനികര്‍ക്ക് ഒറ്റ റാങ്ക് ഒറ്റ പെന്‍ഷന്‍ റാങ്ക് ഏര്‍പ്പെടുത്തിയത് നിരവധി സൈനികര്‍ക്ക് സഹായകമാകും.  2009 മുതല്‍ 2013 വരെയുള്ള വിദ്യാഭ്യാസ ലോണുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്  29 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകും.

രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പം ആശങ്ക സൃഷ്ടിക്കുന്നതായി ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു. അദ്ദേഹം പറഞ്ഞു. ഭക്ഷ്യ പണപ്പെരുപ്പം കുറക്കാനായി. ധാന്യോല്‍പ്പാദനം മെച്ചപ്പെടുത്തി. പണപ്പെരുപ്പം 5% വരെ കുറഞ്ഞെന്നും ചിദംബരം വ്യക്തമാക്കി. സ്ഥിരത നിലനിര്‍ത്താനായത്  പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യക്ക് തലയുയര്‍ത്താനായെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റില്‍ ധനമന്ത്രി കാര്‍ഷിക മേഖലയെയും പ്രശംസിച്ചു. കാര്‍ഷികോല്‍പ്പാദനത്തില്‍ 4.6 ശതമാനം വളര്‍ച്ച നേടിയെന്നും 7.35 ലക്ഷം കോടിയുടെ കാര്‍ഷിക ലോണ്‍ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സീമാന്ധ്രയില്‍ നിന്നുള്ള എംപിമാരുടെ  ബഹളത്തിനിടയിലാണ് യുപിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്  അവതരിപ്പിച്ചത്. ബഹളത്തെ തുടര്‍ന്ന് ഏതാനും മിനിട്ട്  ബജറ്റ് അവതരണം നിര്‍ത്തി വെച്ചെങ്കിലും ബജറ്റ് അവതരണം പിന്നീട് പൂര്‍ത്തിയാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (3 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (7 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends