ബംഗാളിലും ചൂലെടുക്കാന്‍ എഎപി, ആറോ ഏഴോ സീറ്റുകളില്‍ മത്സരിച്ചേക്കും
ലോക്സഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പശ്ചിമ ബംഗാളിലും മത്സരിക്കാനൊരുങ്ങുന്നു. ബംഗാളില്‍ ആറോ ഏഴോ സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടി നീക്കം. ജനങ്ങള്‍ വളരെ പോസിറ്റീവായാണ് പ്രതികരിക്കുന്നതെന്ന് എഎപി അവകാശപ്പെടുന്നു. ഇത് പാര്‍ട്ടിക്ക് ഇവിടെ മത്സരിക്കാനുള്ള ആത്മവിശ്വാസമാണ് നല്‍കുന്നതെന്ന് എഎപി ദേശീയ വക്താവ് ദീപക് വാജ്പേയ് പറഞ്ഞു. എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ എത്ര സീറ്റില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. അതേസമയം, പാര്‍ട്ടി ആറു സീറ്റില്‍ മത്സരിക്കുമെന്ന് ബംഗാളിന്റെ ചുമതലയുള്ള എഎപി നേതാവ് രാകേജ് ഝാ അറിയിച്ചു. ഉത്തര കൊല്‍ക്കൊത്ത, ദക്ഷിണ കൊല്‍ക്കൊത്ത എന്നിടിവടങ്ങളില് മൂന്നു വീതം സീറ്റുകളിലും ജാദവ്പുരില്‍ ഒരു സീറ്റിലും മത്സരിക്കാനാണ് ആലോചന. ചിറ്റ് ഫണ്ട് അഴിമതി കേസ് സജീവമായിരിക്കുന്ന ബംഗാളില്‍ എഎപിയുടെ അഴിമതി വിരുദ്ധ പ്രചാരണം ഫലം കാണും. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളായിരിക്കും പാര്‍ട്ടി പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടുകയെന്നും ഝാ പറഞ്ഞു.
https://www.facebook.com/Malayalivartha