മോഡി ബലഹീനന്‍: വിവാദ പരാമര്‍ശവുമായി സല്‍മാന്‍ ഖുര്‍ഷിദ്

ബിജെപിയെയും നരേന്ദ്രമോഡിയെയും കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. മോഡിയുടെ പേരു പരാമര്‍ശിക്കാതെ നപുംസകമെന്ന് വിളിച്ചായിരുന്നു ഖുര്‍ഷിദിന്റെ ആക്ഷേപം.
ശക്തനും കരുത്തുറ്റ നേതാവുമെന്ന് സ്വയം വിശേഷിപ്പിക്കുകയും പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയോട് തനിക്ക് ഒന്നേ ചോദിക്കാനുള്ളൂ. രാജ്യത്തിന്റെ പ്രധാനമന്ത്രിയാവാല്‍ ആഗ്രഹിക്കുന്ന ആള്‍ 2002 ഗുജറാത്ത് കലാപ സമയത്ത് ബലഹീനനായ ഒരാളായത് കൊണ്ടാണോ മിണ്ടാതിരുന്നത്, ഗോധ്രയിലെ ജനങ്ങളെ സംരക്ഷിക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല. ചില ആളുകള്‍ വന്ന് ആക്രമണം നടത്തി തിരിച്ചുപോയി. ഇരകളെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. നിങ്ങള്‍ ശക്തനായ നേതാവല്ലേ? നിങ്ങള്‍ ആളുകളെ കൊന്നുവെന്നല്ല ഞങ്ങളുടെ ആരോപണം. എന്നാല്‍ സ്വന്തം നാട്ടിലെ കലാപത്തില്‍ അക്രമികളെ തടയാന്‍ എന്തുകൊണ്ട് തയ്യാറായില്ല ഖുര്‍ഷിദ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ തന്റെ മണ്ഡലത്തില്‍ സംഘടിപ്പിച്ച റാലിയിലാണ് ഖുര്‍ഷിദ് മോഡിയെ കടന്നാക്രമിച്ചത്.
ഖൂര്‍ഷിദിനെതിരെ പ്രതിഷേധവുമായി ബിജെപി നേതാവ രംഗത്തുവന്നു. ഖുര്‍ഷിദിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ ഇച്ഛാഭംഗമാണ് കാണിക്കുന്നതെന്ന് മോഡിയുടെ അടുത്ത അനുയായിയും ഗുജറാത്ത് മന്ത്രിയുമായ ജയ് നാരായണന്‍ വ്യാസ് പറഞ്ഞു. കോണ്‍ഗ്രസ് മാന്യതയും മര്യാദകളും മറക്കുകയാണ്. ഖുര്‍ഷിദ് വിദേശത്തു പഠിച്ചയാളാണ്. എന്നാല്‍ ഭാരതീയ മൂല്യങ്ങള്‍ മറക്കരുതെന്നും ഹുസൈന്‍ പറഞ്ഞു. സംഭവത്തില്‍ രോഹുല്‍ ഗാന്ധി മറുപടി പറയണമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണ വേദികളില്‍ എതിരാളികളെ വ്യക്തിപരമായി അവഹേളിക്കരുതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ നിര്‍ദേശിച്ചിരുന്നു. മോഡി ചെറുപ്പത്തില്‍ ചായക്കച്ചവടം നടത്തിയതിനെ പരിഹസിച്ച് പാര്‍ട്ടി സമ്മേളനത്തില്‍ മണി ശങ്കര്‍ അയ്യര്‍ നടത്തിയ പരാമര്‍ശമായിരുന്നു രാഹുലിന്റെ താക്കീതിനു പിന്നില്‍.
https://www.facebook.com/Malayalivartha
























