Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാവികസേനാ മേധാവി ഡി കെ ജോഷി രാജിവെച്ചു

27 FEBRUARY 2014 11:32 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

നാവികസേനാ മേധാവി അഡ്‌മിറല്‍ ഡി.കെ. ജോഷി രാജിവച്ചു. നാവികസേനാ കപ്പലുകളില്‍ കഴിഞ്ഞ ഏഴു മാസത്തിനിടെയുണ്ടായ തുടര്‍ച്ചയായ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണു രാജിയെന്ന്‌ ഔദ്യോഗിക വിശദീകരണം.

ഇന്നലെ മുംബൈ തീരത്ത്‌ ഐ.എന്‍.എസ്‌. സിന്ധുരത്ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തിനു തൊട്ടുപിന്നാലെയാണ്‌ അഡ്‌മിറല്‍ ജോഷി രാജിവച്ചത്‌. 2015 ജുലൈ വരെ കാലാവധിയുണ്ടായിരുന്ന അദ്ദേഹത്തിന്റെ രാജിക്കത്ത്‌ സ്വീകരിച്ച സര്‍ക്കാര്‍ വൈസ്‌ അഡ്‌മിറല്‍ ആര്‍.കെ. ധൊവാനെ നാവികസേനയുടെ താല്‍ക്കാലിക മേധാവിയായി നിയമിച്ചു.

വിവാദ സാഹചര്യങ്ങളില്‍ സ്‌ഥാനമൊഴിയുന്ന രണ്ടാമത്തെ നാവികസേനാ മേധാവിയാണ്‌ ഡി.കെ. ജോഷി. 1998 ല്‍ എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്ത്‌ അഡ്‌മിറല്‍ വിഷ്‌ണു ഭഗവതിനെ പുറത്താക്കിയിരുന്നു. സേനയുടെ ഉപമേധാവിയായി വൈസ്‌ അഡ്‌മിറല്‍ ഹരീന്ദര്‍ സിംഗിന്റെ നിയമനം അംഗീകരിക്കാന്‍ വിഷ്‌ണു ഭഗവത്‌ വിസമ്മതിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു നടപടി. ചൈനാ യുദ്ധത്തിന്‌ സേനയെ സജ്‌ജമാക്കുന്ന കാര്യത്തില്‍ പ്രതിരോധമന്ത്രി വി.കെ. കൃഷ്‌ണമേനോനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന്‌ 1959 ല്‍ കരസേനാ മേധാവി ജനറല്‍ കെ.എസ്‌. തിമ്മയ്യ രാജിക്കത്തു നല്‍കിയെങ്കിലും പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു ഇടപെട്ട്‌ പിന്തിരിപ്പിക്കുകയായിരുന്നു. ചൈനാ യുദ്ധത്തിലെ പരാജയത്തെത്തുടര്‍ന്ന്‌ 1962ല്‍ കരസേനാ മേധാവി ജനറല്‍ പി.എന്‍. താപ്പര്‍ സ്‌ഥാനമൊഴിഞ്ഞിരുന്നു.

കാലപ്പഴക്കം മൂലം ദുര്‍ബലമായ യുദ്ധക്കപ്പലുകളുടെയും അന്തര്‍വാഹിനികളുടെയും നവീകരണം സംബന്ധിച്ച നാവികസേനയുടെ ശിപാര്‍ശകള്‍ അവഗണിക്കപ്പെടുന്നതിലുള്ള അമര്‍ഷവും രാജിക്കു പിന്നിലുണ്ടെന്നാണു സൂചന.

കഴിഞ്ഞ ഏഴു മാസത്തിനിടെ യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലുമായുണ്ടായ അപകടങ്ങളില്‍ നാവികസേനയ്‌ക്ക്‌ പതിനായിരം കോടിയിലേറെ രൂപയുടെ നഷ്‌ടമാണുണ്ടായത്‌. 18 നാവികരുടെ ജീവന്‍ നഷ്‌ടപ്പെട്ട സിന്ധുരക്ഷക്‌ അഗ്‌നിബാധയായിരുന്നു ഇതില്‍ ഭീകരം. ഇതിനു പിന്നാലെ അഡ്‌മിറല്‍ ജോഷിയെ പ്രതിരോധമന്ത്രി എ.കെ. ആന്റണി വിളിച്ചുവരുത്തിയിരുന്നു. ഈ കൂടിക്കാഴ്‌ച സുഖകരമായിരുന്നില്ലെന്നാണു സൂചന. നവീകരണത്തിനും ആധുനികവത്‌കരണത്തിനുമുള്ള നാവികസേനയുടെ ശിപാര്‍ശകള്‍ യഥാസമയം നടപ്പാക്കാന്‍ ഭരണരംഗത്ത്‌ കാലതാമസമുണ്ടാകുന്നെന്ന അമര്‍ഷവും ഉദ്യോഗസ്‌ഥതലത്തില്‍ ശക്‌തമാണ്‌.

20 വര്‍ഷമാണ്‌ മുങ്ങിക്കപ്പലുകളുടെ സജീവ സേവനത്തിനു വിദഗ്‌ധര്‍ പറയുന്ന കാലപരിധി. ഇന്ത്യയ്‌ക്കുള്ള 13 അന്തര്‍വാഹിനികളില്‍ അഞ്ചെണ്ണം കാലാവധി കഴിഞ്ഞവയാണ്‌.

സിന്ധുഘോഷ്‌, സിന്ധുരാജ്‌, സിന്ധുധ്വജ്‌, സിന്ധുവീര്‍, ഇന്നലെ അപകടമുണ്ടായ സിന്ധുരത്ന എന്നിവയാണ്‌ ഇവ. 1986-88 കാലയളവില്‍ സേനയുടെ ഭാഗമായവയാണ്‌ ഇവ. ഏറ്റവും പുതിയ സിന്ധുശസ്‌ത്ര എത്തിയത്‌ 2000 ലാണ്‌. അതിനു ശേഷം പുതിയ മുങ്ങിക്കപ്പലുകള്‍ നാവികസേനയ്‌ക്കു ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (5 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (6 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (7 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (7 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (8 hours ago)

Malayali Vartha Recommends