സഹാറ മേധാവി സുബത്ര റോയ് പോലിസ് കസ്‌റ്റഡിയില്‍

നിക്ഷേപകരെ വഞ്ചിച്ച കേസില്‍ സഹാറാ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയി പോലിസ് കസ്‌റ്റഡിയില്‍കേസ് അടിയന്തിരമായി ഇന്നു പരിഗണിക്കണമെന്ന സുബ്രതയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ലക്‌നൗ പൊലീസിനു മുന്നില്‍ കീഴടങ്ങിയ ഇദ്ദേഹം മാര്‍ച്ചു നാലിന് കേസ് പരിഗണിക്കുന്നതുവരെ കസ്‌റ്റഡിയില്‍ തുടരും.
നിക്ഷേപകരില്‍ നിന്ന് പിരിച്ച 24000 കോടി രൂപ തിരികെ നല്‍കാത്ത കേസില്‍ ബുധനാഴ്‌ച കോടതിയില്‍ ഹാജരാവത്തതിനെ തുടര്‍ന്ന് സുപ്രീംകോടതി റോയിക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റുവാറണ്ട് പുറപ്പടെുവിച്ചിരുന്നു.
മാര്‍ച്ച് നാലിനകം റോയിയെ അറസ്‌റ്റ് ചെയ്‌തു കോടതിയില്‍ ഹാജരാക്കാനാണ് സുപിംകോടതി പോലിസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. വന്‍കിട വ്യവസായ ഗ്രൂപ്പായ സഹാറ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കണമെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നേരത്തെ റോയിയോട് നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ താന്‍ ഒളിവില്‍ അല്ലെന്നും കോടതിയെ നിരുപാധികം അനുസരിക്കുമെന്നും സുബത്ര പ്രസ്‌താവനയില്‍ അറിയിച്ചു. അമ്മയ്‌ക്ക് അസുഖമായതിനാല്‍ ആരോഗ്യനില സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഡോക്ടര്‍മാരെ കാണുന്നതിനായി വ്യാഴായ്‌ച്ച വൈകീട്ട് ലക്‌നൗവില്‍ പോയതാണെന്നും റോയ് പറഞ്ഞു.
https://www.facebook.com/Malayalivartha
























