ജവാന് തികഞ്ഞ മദ്യപാനി, പതിവായി നടപടി നേരിട്ടയാള്‍; വീഡിയോക്ക് വിശദീകരണവുമായി ബിഎസ്എഫ്

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന ജവാന്റെ ആരോപണം തള്ളി ബിഎസ്എഫ്. ജവാന്‍ മദ്യത്തിന് അടിമയാണെന്നും സ്ഥിരം നടപടി നേരിട്ടയാളാണെന്നും ബിഎസ്എഫ് പ്രസ്താവനയില്‍ പറയുന്നു.
മോശം ഭക്ഷണത്തിന്റെ ദൃശ്യസഹിതം 'ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്ത് മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയുമോ?' എന്ന് ചോദിച്ച് തേജ് ബഹദൂര്‍ യാദവ് എന്ന ജവാനാണ് രംഗത്തെത്തിയത്. ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ജവാന്റെ ഫെയ്‌സ്ബുക്ക് വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടിരുന്നു.
ഇതിനുപിന്നാലെയാണ് ബിഎസ്എഫിന്റെ പ്രസ്താവന. അനുമതി തേടാതെ സ്ഥിരം അവധിയെടുക്കുന്ന ആളാണ് യാദവ്. സ്ഥിരം മദ്യപാനിയും. ഉന്നത ഉദ്യോഗസ്ഥരോടെ എല്ലായ്‌പ്പോഴും അപമര്യാദയോടെയാണ് പെരുമാറാറുള്ളത്. ഇതുകാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ബിഎസ്എഫ് ആസ്ഥാനത്താണ് ജവാനെ കൂടുതല്‍ സമയവും ജോലിക്ക് നിയോഗിച്ചിരുന്നതെന്നും ബിഎസ്എഫ് പറയുന്നു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നായിരുന്നു ജവാന്റെ വീഡിയോ വൈറല്‍ ആയതിന് പിന്നാലെയുള്ള ബിഎസ്എഫിന്റെ ആദ്യപ്രതികരണം. ജവാന്‍മാരുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധിക്കുന്ന സേനാവിഭാഗമാണ് ബിഎസ്എഫ്. വിഷയം അടിയന്തരമായി പരിശോധിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബിഎസ്എഫ് ട്വിറ്ററില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























