Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

മോഡിയുടെ ബിരുദരേഖകള്‍ നല്‍കാത്തതിനു പിഴയിട്ട വിവരാവകാശ കമ്മീഷണറെ ചുമതലയില്‍നിന്നു നീക്കി

12 JANUARY 2017 01:59 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കാത്തതിന് ഡല്‍ഹി സര്‍വകലാശാലയ്ക്ക് പിഴയിട്ട വിവരാവകാശ കമ്മീഷണറെ എച്ച്ആര്‍ഡി ചുമതലയില്‍ നിന്നും നീക്കി. കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ എം ശ്രീധര്‍ ആചാര്യലുവിനെയാണ് കാരണമൊന്നും കൂടാതെ നീക്കിയത്. മുഖ്യ വിവരാകാശ കമ്മീഷണര്‍ ആര്‍ കെ മാതുറിന്റതാണ് നടപടി. പകരം മജ്ജുള പരേശ്വറിനെ നിയമിക്കും. രണ്ട് ദിവസം മുമ്പാണ് ഡല്‍ഹി സര്‍വകലാശാല വിവരാവകാശ ഓഫീസറില്‍ നിന്ന് 25,000 രൂപ പിഴ ഈടാക്കാന്‍ ആചാര്യലു ഉത്തരവിട്ടിരുന്നത്. ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കുകയും ആവശ്യമായ വിവരം രേഖകളടക്കം നല്‍കാതിരുന്ന ഡല്‍ഹി സര്‍വകലാശാല നടപടി കാല്‍ക്കാശിന് വിലയില്ലാത്തതാണെന്ന് ആചാര്യലു നേരത്തെ പറഞ്ഞിരുന്നു.

ഡല്‍ഹി സ്വദേശി മുഹമ്മദ് ഇര്‍ഷാദ് എന്ന അഭിഭാഷകനാണ് മോഡിയുടെ ബിരുദത്തെ കുറിച്ചുള്ള വിവരം അന്വേഷിച്ച് അപേക്ഷ നല്‍കിയത്. ഒരു വിദ്യാര്‍ത്ഥിയുടെ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെടുന്നത് വിവരാവകാശ നിയമത്തിനു കീഴില്‍ വരുന്നതല്ല എന്ന ന്യായം പറഞ്ഞായിരുന്നു ഡല്‍ഹി സര്‍വകലാശാല അപേക്ഷ തള്ളിയത്. അപേക്ഷയുടെ ഫീസായി പോസ്റ്റല്‍ ഓര്‍ഡര്‍ നല്‍കിയത് അംഗീകരിക്കാനാവില്ലെന്ന് സര്‍വകലാശാല പറഞ്ഞിരുന്നു.

1978 ല്‍ വിദൂര വിദ്യാഭ്യാസം വഴി നരേന്ദ്ര മോഡി ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയിട്ടുണ്ട് എന്നാണ് ബിജെപിയുടെ അവകാശ വാദം. ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ ഇതു സ്ഥിരീകരിച്ചിരുന്നു. മോഡിയുടെ ബിരുദം വ്യാജമാണെന്നാരോപിച്ച് കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (15 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (27 minutes ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (35 minutes ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (45 minutes ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (59 minutes ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (1 hour ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (9 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (10 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (11 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (11 hours ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (12 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (12 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (13 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (13 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (14 hours ago)

Malayali Vartha Recommends