ലഹരിയില്‍ ജീവിതം ഹോമിക്കുന്നവര്‍: അഞ്ചു കോളേജ് വിദ്യാര്‍ഥികളുടെ അതിദാരുണമായ അന്ത്യം

പഞ്ചാബിലെ ലുധിയായിലുള്ള സൗത്ത് സിറ്റി റോഡിലാണ് നാടിനെ നടുക്കിയ ഈ അപകടം നടന്നത്. ബി ടെക് വിദ്യാര്‍ഥികളായ മൂന്നു യുവാക്കളും ഡിഗ്രി ക്കു പഠിക്കുന്ന രണ്ടു യുവതികളും ( സായ്‌യം അറോറ ,അക്ഷിത് ഗ്രോവര്‍ ,ഗൗരീഷ് വര്‍മ്മ, രാഷികാ ബസ്സി ,ഈശാനി ജിന്‍ഡാല്‍) കൂടി അവരവരുടെ വീടുകളില്‍ നിന്ന് അവധി ആഘോഷിക്കാന്‍ ഒരു ഹോണ്ടാ സിറ്റി കാറില്‍ തിരിച്ചതാണ്. അഞ്ചുപേരും ഒരേ നാട്ടുകാരും സുഹൃത്തുക്കളുമായിരുന്നു. എല്ലാവരുടെയും പ്രായം 22 നും 24 നുമിടയില്‍.
സയ്യമിനു മൂന്നുമാസം മുന്‍പ് മാതാപിതാക്കള്‍ വാങ്ങിനല്കിയതാണ് ഹോണ്ടാ സിറ്റി കാര്‍. അഞ്ചുപേര്‍ക്കും കോളേജ് അവധിയായതിനാല്‍ ഇന്നലെ പുറത്തുപോകാന്‍ പരിപാടിയിട്ടു. സയ്യാമിന്റെ ഹോണ്ടാ സിറ്റിയില്‍ ഉച്ചക്ക് ഒരു മണിക്ക് വീടുകളില്‍ നിന്ന് പുറപ്പെട്ട ഇവര്‍ പല സ്ഥലത്തും കറങ്ങി സൗത്ത് സിറ്റി റോഡിലെ കനാല്‍ക്കരിയിലുള്ള വിദേശമദ്യക്കടയില്‍ നിന്ന് 4 കുപ്പി ബിയര്‍ വാങ്ങി കാറിനുള്ളില്‍വച്ചു തന്നെ അത് എല്ലാവരും കഴിച്ചു..
അതിനുശേഷം കുറച്ചു മുന്നോട്ടു പോയി ഒരു ചായക്കടക്ക് മുന്നില്‍ കാര്‍ നിര്‍ത്തി 5 പേരും താഴെയിറങ്ങി ഡാന്‍സ് ചെയ്യാന്‍ തുടങ്ങി.. ' ലിഖേ ജോ ഖത്ത് തുജേ ഓ തേരെ യാദ് മേം ' എന്ന പാട്ടു പാടിയായിരുന്നു നൃത്തം. അതിനുശേഷം എടുത്തതാണ് ഈ സെല്‍ഫി.എല്ലാവരും മദ്യലഹരിയിലായിരുന്നു. കാലുകള്‍ ആടുന്നുണ്ടായിരുന്നു.. ചായക്കട നടത്തുന്ന വൃദ്ധന്‍ ഓര്‍ക്കുന്നു..
അവിടെനിന്നു പുറപ്പെട്ട കാര്‍ സയ്യാമിനെ മാറ്റി ഗൗരീഷ് ആണ് െ്രെഡവ് ചെയ്തത്..
150 കി.മീറ്റര്‍ സ്പീഡില്‍ പാഞ്ഞ കാര്‍ നിയന്ത്രണം വിട്ടു റോഡരികിലുള്ള ഒരു പാറയില്‍ത്തട്ടി തിരിഞ്ഞു എതിര്‍വശത്തേക്കു പറന്ന് ഒരു മരത്തില്‍ 8 അടി ഉയരത്തില്‍ ഇടിച്ചു ഛിന്നഭിന്നമായി തകര്‍ന്നു.ഗൗരീഷിന്റെ തലച്ചോറ് മരത്തില്‍ ചിതറിത്തെറിച്ചു. ഒരു പെണ്‍കുട്ടിയുടെ നെഞ്ചുഭാഗം വച്ച് രണ്ടായി മുറിഞ്ഞു. രാണ്ടാമത്തെ പെണ്‍കുട്ടിയുടെ കാലുകളും തലയും പിളര്‍ന്നിരുന്നു. സയ്യാമിന്റെ തല ചതഞ്ഞരഞ്ഞു പോയിരുന്നു. അക്ഷിത് ഗ്രോവര്‍ക്ക് ശ്വാസമുണ്ടായിരുന്നു. കാറിന്റെ എന്‍ജിന്‍ അദ്ദേഹത്തിന്റെ നെഞ്ചിലായിരുന്നു..ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അക്ഷിതും മരിച്ചു..അങ്ങനെ അവസാന സെല്‍ഫി എടുത്തു 8 മിട്ടുകള്‍ക്കകം ആ അഞ്ചു പേരും മരണത്തിനു കീഴ്‌പ്പെട്ടു.
മദ്യപിച്ചതും അമിതവേഗവുമാണ് അപകട കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു..
അമിതസ്വാതന്ത്ര്യവും, ആര്‍ഭാട ജീവിതവും യുവാക്കളെ എങ്ങനെ വഴിതെറ്റിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ അപകടം..
https://www.facebook.com/Malayalivartha


























