ബാഗ്ലൂരില്‍ റാഗിംഗിനിടെ ഹോക്കി സ്റ്റിക്കിന് അടിയേറ്റ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു, കണ്ണൂര്‍ സ്വദേശികളായ അഞ്ചു വിദ്യാര്‍ത്ഥികള്‍ ഒളിവില്‍

ബാഗ്ലൂരിലെ എഞ്ചിനീയറിംഗ് കോളേജില്‍ ക്രൂരമായ റാഗിംഗിനിരയായ മലയാളി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. നോര്‍ത്ത് ചാലക്കുടി പൂരപ്പറമ്പില്‍ ഇബ്രാഹിമിന്റെ മകന്‍ അഹബ് ഇബ്രാഹീമാണ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ മരിച്ചത്.
ബാംഗ്ലൂര്‍ കോളേജ് ഓഫ് ആചാര്യ എഞ്ചിനീയറിംഗില്‍ രണ്ടാം വര്‍ഷ ആര്‍ക്കിടെക് വിദ്യാര്‍ത്ഥിയായിരുന്നു അഹബ്. കണ്ണൂര്‍ സ്വദേശികളായ അഞ്ചു വിദ്യാര്‍ത്ഥികളാണ് അഹമ്മദിനെ ക്രൂരമായി റാഗ് ചെയ്‌തത്. ഇക്കഴിഞ്ഞ ജനുവരി 27ന് കോളേജിലെ ബാത്ത് റൂമില്‍ അബോധാവസ്ഥയിലാണ് അഹബിനെ കണ്ടത്. വീണ് പരിക്കേറ്റതാണെന്ന നിലയിലാണ് സപ്‌തഗിരി മെഡിക്കല്‍ കോളേജില്‍ അഹബിനെ പ്രവേശിപ്പിച്ചത്. പക്ഷെ ആഴത്തിലുള്ള മുറിവാണെന്ന് ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ടു ചെയ്‌തു.
തുടര്‍ന്ന് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്‌തപ്പോഴാണ് റാഗിംഗിന്റെ വിവരം പുറത്തറിയുന്നത്. കണ്ണൂര്‍ സ്വദേശികളായ അഞ്ചു പേരാണ് റാഗ് ചെയ്‌തതായി വ്യക്തമായി. ക്രൂരമായ പീഡനത്തിനു ശേഷം ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. അബോധാവസ്ഥയിലായപ്പോള്‍ അഹബിനെ ബാത്ത്‌റൂമില്‍ തള്ളുകയായിരുന്നു.
സംഭവം പുറത്തായതോടെ റാഗ് ചെയ്‌ത വിദ്യാര്‍ത്ഥികള്‍ മുങ്ങുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























