അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ സൈനിക താവളത്തിലുണ്ടായ ആക്രമണത്തില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കാബൂളില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഷഹാഹ് ഗ്രാമത്തിലെ ബഗ്രാം സൈനിക താവളത്തിനു നേരെയാണ് ആക്രമണം നടന്നത്.
ഏപ്രിലില്‍ മാസര്‍ ഇ ഷെരീഫിലെ സൈനിക താവളത്തിന് നേരെ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 150 സൈനികര്‍ കൊല്ലപ്പെട്ടതിനു ശേഷമുണ്ടാകുന്ന ആക്രമണമാണിത്. അഫ്ഗാനില്‍ സൈനിക അടിത്തറ തകര്‍ക്കുക എന്നതാണ് ആക്രമണങ്ങളുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha


























