ലാലുപ്രസാദ് യാദവിന്റെ കുടുംബത്തിന് ഇന്‍കം ടാക്‌സിന്റെ നോട്ടീസ്

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇന്‍കംടാക്‌സ് വകുപ്പിന്റെ നോട്ടീസ്. ലാലുവിന്റെ ഭാര്യ റാബ്രിദേവി, മകള്‍ മിസാ ഭാരതി, ബിഹാര്‍ ഉപമുഖ്യമന്ത്രി കൂടിയായ മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെയാണ് ബിനാമി ഇടപാടുകളുടെ പേരില്‍ ഇന്‍കംടാക്‌സ് നോട്ടീസ് അയച്ചിരിക്കുന്നത്.
ലാലുവിന്റെ കുടുംബം ഒമ്പത് കോടി രൂപയുടെ ബിനാമി ഇടപാടുകള്‍ നടത്തിയെന്നാണ് ഇന്‍കം ടാക്‌സ് കണ്ടെത്തിയിരിക്കുന്നത്. 1000 കോടി രൂപയുടെ സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ലാലുവും കുടുംബവും ഇന്‍കം ടാക്‌സിന്റെ പിടിയിലായത്. ബിനാമി ട്രാന്‍സാക്ഷന്‍സ് ആക്ട് സെക്ഷന്‍ 24(3) അനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്ന്.
https://www.facebook.com/Malayalivartha


























