അന്ന് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ സന്ദര്‍ശനാനുമതി നിഷേധിക്കപ്പെട്ടു; ഇന്ന് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ട രാംനാഥ് കോവിന്ദ് രാഷ്രപതിയാകാന്‍പോകുന്നു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന്റെ ജീവിതത്തിലാണ് അപ്രതീക്ഷിതമായ ഈ സംഭവം. അദ്ദേഹം കഴിഞ്ഞ മാസം 28ന് കുടുംബസമേതം ഹിമാചല്‍പ്രദേശ് സന്ദര്‍ശിച്ചപ്പോള്‍ രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന കാരണത്താലും സന്ദര്‍ശനാനുമതി നിരസിക്കപെടുകയായിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച വസതി സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അഡ്‌വാന്‍സ്ഡ് സ്റ്റഡിക്ക് കൈമാറുകയായിരുന്നു. രാഷ്ട്രപതി വര്‍ഷത്തിലൊരിക്കല്‍ ഇവിടെയെത്തി താമസിക്കാറുണ്ട്.
രാംനാഥ് കോവിന്ദ് കഴിഞ്ഞ മാസം ഹിമാചല്‍പ്രദേശ് സന്ദര്‍ശിച്ചിരുന്നതായി ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവ്വ്രതിന്റെ ഉപദേശകന്‍ ശശികാന്ത് സ്ഥിരീകരിച്ചു. പ്രസിഡന്റിനായി നിര്‍മ്മിച്ച കല്യാണി ഹെലിപാഡിലാണ് രാംനാഥ് കോവിന്ദ് വിമാനമിറങ്ങിയത്. രാംനാഥ് കോവിന്ദും ഭാര്യയും ഔദ്യോഗിക വാഹനത്തിലും മക്കള്‍ ടാക്‌സിയിലുമാണ് സ്ഥലങ്ങള്‍ കാണാനിറങ്ങിയത്.
https://www.facebook.com/Malayalivartha


























