കുപ്പി ചോദിച്ചു....മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് സംഭവിച്ചത്?

മദ്യവില്‍പ്പനശാലയില്‍ മദ്യം വാങ്ങാനെത്തിയ യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം. ഞായറാഴ്ച്ച രാത്രി 10നും 10.30 നുമിടയ്ക്ക് ഗുഡ്ഗാവിലാണ് സംഭവം. കുപ്പി ചോദിച്ചപ്പോഴേ വളരെ മോശമായ പെരുമാറ്റമാണ് മദ്യവില്‍പ്പനശാലയിലെ ജീവനക്കാരന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് യുവതികളില്‍ ഒരാള്‍ പറയുന്നു. അതുകൊണ്ടുതന്നെ വീട്ടിലേക്ക് പോകാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ എംജി റോഡിലെത്തിയ യുവതികള്‍ക്ക് പിന്നാലെ രണ്ട് പേര്‍ എത്തി ഇരുവരെയും ലൈംഗികമായി കയ്യേറ്റം ചെയ്യുകയായിരുന്നു. കച്ചവടക്കാര്‍ ധാരാളമുള്ള മേഖലയില്‍ ഒരു സ്ത്രീയെയോ ഒരു പോലീസുദ്യോഗസ്ഥനെയോ സംഭവസമയത്ത് കാണാനായില്ലെന്ന് യുവതികള്‍ പറയുന്നു. അതിനിടെ ചിലര്‍ യുവതികളോട് എന്താണ് നിങ്ങളുടെ വില എന്ന് ചോദിച്ച് രംഗത്തെത്തി. എന്നാല്‍ ഇതിനെ മറികടന്ന് ഓട്ടോയില്‍ കയറാന്‍ തുനിഞ്ഞ യുവതികളുടെ മാറിടത്തില്‍ അക്രമികള്‍ കടന്നു പിടിച്ചു. 100 ല്‍ വിളിച്ച് പോലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ല.
തിങ്കള ാഴ്ച്ച യുവതികള്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ലൈംഗികാതിക്രമം, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം എന്നിവ ഉള്‍പ്പെടുത്തി കേസ് റജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha


























