ജമ്മുകാശ്മീരില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മുവില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സോപോര്‍ ജില്ലയിലെ പസല്‍പോരെ പ്രദേശത്ത് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
തീവ്രവാദികളുടെ സാന്നിദ്ധ്യം മനസിലാക്കിയ സൈന്യത്തിന്റെ 22 ആര്‍.ആര്‍ വിഭാഗം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
തീവ്രവാദികളോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും അവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യവും തിരിച്ചടിച്ചു. തുടര്‍ന്നുണ്ടായ രൂക്ഷമായ വെടിവയ്പിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha


























